ഇഡ്ഡലി അത്ര സോഫ്റ്റ് ആകുന്നില്ലേ? എങ്കിൽ ഇനി മുതൽ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ.! റെസിപ്പി ഇതാ

Spread the love

കോട്ടയം: ബ്രേക്ഫാസ്റ്റിന് നല്ല സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഇഡ്ഡ്ലി റെസിപ്പി.

ആവശ്യമായ ചേരുവകള്‍

ഇഡ്ഡലി അരി-രണ്ട്‌ കപ്പ്‌
കുത്തരി- ഒരു കപ്പ്‌
ഉഴുന്നുപരിപ്പ്‌- ഒരു കപ്പ്‌
ഉലുവ- ഒരു ടേബിള്‍ സ്‌പൂണ്‍
ഉപ്പ്‌- ആവശ്യത്തിന്‌
വെള്ളം- ആവശ്യത്തിന്‌
തയാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരിയും ഉഴുന്നും ഉലുവയും വെള്ളത്തിലിട്ട് നാല് മണിക്കൂർ കുതിർക്കുക. ശേഷം ഗ്രൈൻഡറില്‍ നല്ലതു പോലെ അരച്ചെടുക്കുക. ആറ് മണിക്കൂർ മാവ് പുളിക്കാൻ വയ്ക്കുക. പുളിച്ച ശേഷം പാകത്തിന് ഉപ്പ് ചേർത്തിളക്കുക. ഇഡ്ഡലിത്തട്ടില്‍ നല്ലെണ്ണ പുരട്ടി അതില്‍ മാവൊഴിച്ച്‌ അപ്പച്ചെമ്ബില്‍ വച്ച്‌ വേവിക്കുക.