നല്ല സോഫ്റ്റ് ആയി ഗോതമ്പ് ചപ്പാത്തി ഉണ്ടാക്കാം;ഇങ്ങനെ ചെയ്തു നോക്കൂ

Spread the love

ഗോതമ്പ് ചപ്പാത്തി എത്ര നന്നായി കുഴച്ചെടുത്താലും അത് മയത്തിൽ കിട്ടില്ല. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളെ സഹായിച്ചേക്കാവുന്ന ചില വിദ്യകളുണ്ട്.  വളരെ എളുപ്പം ചപ്പാത്തി ചുട്ടെടുക്കാൻ ഒരു വിദ്യ പരിചയപ്പെടാം.

വേണ്ട ചേരുവകൾ

ഗോതമ്പ് പൊടി- 1കപ്പ്
ഉപ്പ് – 3/4 ടീ സ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ (ഓയിലും ഉപയോഗിക്കാവുന്നതാണ്)
വെള്ളം – 1 കപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ മാത്രം ഗോതമ്പ് പൊടി എടുക്കുക ഒപ്പം മുക്കാൽ ടീ സ്പൂൺ ഉപ്പും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർക്കുക. അതിലേക്ക് ഒരു കപ്പ് വെള്ളം ചേർക്കുക.

വെള്ളം കുറേശ്ശെ ഒഴിച്ച് വേണം ഇളക്കാൻ ഇല്ലെങ്കിൽ മാവ് കട്ടപിടിക്കും.

ഇനി ഇത് മീഡിയം ഫ്ലെയിമിൽ തിളപ്പിക്കണം. അതിനുശേഷം ആ ചൂടുവെള്ളത്തിലേക്ക് ഗോതമ്പ് പൊടി ചേർക്കുക.

​ഗോതമ്പ് പൊടി മിക്സ് ചെയ്തതിനു ശേഷം വെള്ളത്തിന്റെ ചൂട് കുറഞ്ഞാൽ കൈകൊണ്ട് തന്നെ മാവ് കുഴച്ചെടുക്കാം.

അതിനു ശേഷം ഇത് ഉരുളകളാക്കി പരത്തി പാനിൽ ചുട്ടെടുക്കാം.

പിന്നീട് ആവശ്യമെങ്കിൽ ചപ്പാത്തിയിൽ എണ്ണ പുരട്ടാം.

സാധാരണ ഉണ്ടാക്കുന്നതിലും സോഫ്റ്റായ ചപ്പാത്തി ഇങ്ങനെ തയാറാക്കാം