ചപ്പാത്തി കല്ലുപോലെയാകുന്നുണ്ടോ? പഞ്ഞിപോലെ സോഫ്റ്റാകാൻ ഗോതമ്പ് പൊടിയ്ക്കൊപ്പം ഇതൊന്ന് ചേര്‍ത്ത് നോക്കൂ; റെസിപ്പി ഇതാ

Spread the love

കോട്ടയം: ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരാൻ ശ്രമിക്കുന്നവർ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണ് ചപ്പാത്തി.

എന്നാല്‍ ഇത് നല്ലതുപോലെ ഉണ്ടാക്കി എടുക്കുക എന്നത് ചില നേരങ്ങളില്‍ ശ്രമകരമാണ്.

കാരണം, ചപ്പാത്തി എപ്പോഴും നല്ല മൃദുവായി ഇരിക്കാൻ ആണ് ആളുകള്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ അത് നടക്കാറുമില്ല. പക്ഷെ അതിനുള്ള ഒരു വഴി പറഞ്ഞു തരട്ടെ.. ഇന്നുണ്ടാക്കിയ ചപ്പാത്തി ഇനി നാളെ എടുത്ത് നോക്കിയാലും പഞ്ഞി പോലെ സോഫ്റ്റ് ആയിട്ട് ഇരിക്കും… അല്‍പ്പം അവല്‍ ചേർത്താല്‍ മാത്രം മതി. ഇതാ റെസിപ്പി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവശ്യ ചേരുവകള്‍

ഗോതമ്പ് പൊടി- 3 കപ്പ്
അവല്‍- 1 കപ്പ്
ചൂടുവെള്ളം- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
എണ്ണ/ നെയ്യ് – 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

അവല്‍ നന്നായി കഴുകി വൃത്തിയാക്കുക. എന്നിട്ട്, കുറഞ്ഞ അളവില്‍ ചൂടുവെള്ളം ഒഴിച്ച്‌ 10 മിനിറ്റ് കുതിർക്കാൻ വെയ്ക്കാം. അവല്‍ മൃദുവായി ഉടഞ്ഞുപോകുന്ന പരുവത്തിലായിരിക്കണം. ഇനി ഈ കുതിർത്ത അവലില്‍ നിന്നും അധികമുള്ള വെള്ളം പിഴിഞ്ഞ് മാറ്റണം. ഇനി ഇത് കൈകൊണ്ട് നന്നായി ഉടച്ചെടുക്കണം. കട്ടകളൊന്നും ഇല്ലാതെ വേണം ഉടച്ചെടുക്കാൻ. ഇനി വലിയൊരു പാത്രത്തിലേക്ക് ഗോതമ്ബ് പൊടി എടുക്കാം. ഇതിലേക്ക് ഉടച്ചുവെച്ച അവല്‍, ഉപ്പ്, 2 ടീസ്പൂണ്‍ എണ്ണ അല്ലെങ്കില്‍ നെയ്യ് എന്നിവ ചേർത്ത് നന്നായി ഇളക്കാം. ചെറുചൂടുള്ള വെള്ളം കുറച്ചു വീതം ഒഴിച്ച്‌ മാവ് കുഴയ്ക്കാം. കുഴച്ചെടുത്ത മാവ് 30 മിനിറ്റെങ്കിലും അടച്ച്‌ മാറ്റി വയ്ക്കണം. ശേഷം മാവ് ചെറിയ ഉരുളകളാക്കിയെടുക്കാം. അധികം കട്ടി കുറയാതെ അത് പരത്തിയെടുക്കാം. ഒരു പാൻ അടുപ്പില്‍ വച്ചു ചൂടാക്കാം. അതിലേയ്ക്ക് പരത്തിയ മാവ് വച്ച്‌ ചുട്ടെടുക്കാം. അല്‍പം നെയ്യ് അതില്‍ പുരട്ടാം. ഇരുവശങ്ങളും ചുട്ടെടുത്ത ചപ്പാത്തി ഇനി നാളെ വരെ പഞ്ഞി പോലെ ഇരിക്കുക.