സോഫ നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചു; തീ ഉയരുന്നത് കണ്ട് പുറത്തേക്കിറങ്ങിയോടി ജോലിക്കാര്‍; വൻ അപകടം ഒഴിവായത് തലനാരിഴക്ക്…!

Spread the love

കൊച്ചി: കളമശ്ശേരിയില്‍ സോഫ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു.

video
play-sharp-fill

എച്ച്‌എംടി കോളനിയില്‍ പ്രവർത്തിക്കുന്ന സോഫ നിർമ്മാണ യൂണിറ്റിനാണ് രാത്രി 8 മണിയോടെ തീപിടിച്ചത്.

കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട ജോലിക്കാർ പെട്ടന്ന് പുറത്തിറങ്ങിയതുകൊണ്ട് വലിയ അപകടം ഒഴിവായി. സോഫ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഫോം, പ്ലൈവുഡ് എന്നിവയ്ക്കാണ് തീ പിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് യൂണിറ്റ് ഫയർഫോഴ്സ് ഒന്നരമണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. യൂണിറ്റ് ഏതാണ്ട് പൂർണമായി കത്തി നശിച്ചു.