നാരങ്ങാ വെള്ളത്തിന് വില കുറച്ചു: തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാട്ക്

നാരങ്ങാ വെള്ളത്തിന് വില കുറച്ചു: തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാട്ക്

സ്വന്തം ലേഖകൻ

കോട്ടയം: സോഡായുടെ വില കൂടിയതിന്റെ പേരിൽ കൂട്ടിയ നാരങ്ങാ വെള്ളത്തിന്റെ വില കുറച്ചു. കോട്ടയം നഗരത്തിലെ വ്യാപാരികളാണ് നാരങ്ങാ വെള്ളത്തിന്റെ വില ഇരുപതിൽ നിന്നും പതിനഞ്ചായി കുറച്ചത്. ചൂടി കൂടിയതോടെ ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെയാണ് ഇപ്പോൾ വിലകുറച്ചതെന്നാണ് വ്യാപാരികൾ അവകാശപ്പെടുന്നത്. സോഡാ വില വർധിച്ചതിന്റെ പേരിൽ നാരങ്ങാ വെള്ളത്തിന്റെ വില ഇരുപത് രൂപയാക്കി ഉർത്തിയത് സംബന്ധിച്ചു നേരത്തെ തേർ്ഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വില വർധിനവ് പിൻവലിച്ചിരിക്കുന്നത്. 
കഴിഞ്ഞ മാസം പകുതിയോടെയാണ് സോഡാവില ഏഴ് രൂപയായത്. തുടർന്ന് കടയുടമകൾ സോഡാനാരങ്ങാവെള്ളത്തിന് ഇരുപത് രൂപയാക്കി ഉയർത്തി. വേനൽ എത്തിയതും, ചൂട് വർധിക്കുകയും ചെയ്തതോടെ നഗരത്തിലെ സാധാരണക്കാരെ ഇത് ഏറെ ബാധിച്ചു. ബൈക്ക് യാത്രക്കാർ അടക്കമുള്ളവരാണ് അപ്രതീക്ഷിതമായി വർധിച്ച സോഡാ നാരങ്ങാ വെള്ളത്തിന്റെ വില വർധനവിന് തിരിച്ചടി ഏറ്റത്. തുടർന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത ഏറ്റെടുത്തത്. തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത സാധാരണക്കാർ ഏറ്റെടുക്കുകയും വൈറലായി മാറുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ വില കുറയ്ക്കാൻ വ്യാപാരികൾ തയ്യാറായിരിക്കുന്നത്. 
ഫെബ്രുവരി പകുതിയായപ്പോൾ തന്നെ വേനൽ ചൂട് ശക്തമായത് സാധാരണക്കാരിൽ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇതിനിടെയാണ് സോഡാ നാരങ്ങാ വെള്ളത്തിന്റെ വില വർധിക്കും എന്ന ആശങ്ക ഉയർന്നത്. വില കൂടില്ലെന്ന് ഉറപ്പായതോടെ സാധാരണക്കാരും ആശ്വാസത്തിലാണ്.