“ബാക്കി കാശ് തന്നിട്ടേ പോകു”; കെഎസ്‌ആര്‍ടിസിയിൽ അപ്രതീക്ഷിത അതിഥിയായെത്തി ജർമ്മൻ ഷിപ്പേർഡ് നായ, കട്ടപ്പന – കോട്ടയം കെഎസ്‌ആര്‍ടിസി ബസില്‍ പാഞ്ഞുകയറിയ ജര്‍മ്മൻ ഷിപ്പേര്‍ഡിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Spread the love

കോട്ടയം: കട്ടപ്പനയില്‍ നിന്ന് തോപ്രാംകുടി വഴി കോട്ടയത്തേക്ക് പുറപ്പെട്ട കെഎസ്‌ആർടിസി ബസിനുള്ളില്‍ അപ്രതീക്ഷിത അതിഥിയായെത്തിയ ജർമ്മൻ ഷിപ്പേർഡ് നായയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

video
play-sharp-fill

പതിവ് യാത്രക്കാരുമായി പോയിക്കൊണ്ടിരുന്ന ബസിനുള്ളിലേക്ക് പാഞ്ഞുകയറിയ നായയെ കണ്ടതോടെ യാത്രക്കാരും കണ്ടക്ടറും ഒരുപോലെ അമ്പരന്നു.

 

ആരെയും ഉപദ്രവിക്കാനോ ഭയപ്പെടുത്താനോ തുനിയാതെ, ഏതാണ്ട് രണ്ട് മിനിറ്റോളം ബസിനുള്ളില്‍ നിലയുറപ്പിച്ച നായയെ വളരെ പണിപ്പെട്ടാണ് പുറത്തിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

യാത്രക്കാർക്കിടയിലൂടെ ബസിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്ന നായ ഒടുവില്‍ ഡ്രൈവറുടെ സീറ്റിന് സമീപമെത്തി തലയുയർത്തി നില്‍ക്കുന്ന ദൃശ്യങ്ങള്‍ വിഡിയോയില്‍ വ്യക്തമാണ്.

 

ആരെങ്കിലും തന്റെ ഉടമയെ ഇറക്കിവിട്ടോ എന്ന് തിരയുന്നത് പോലെയായിരുന്നു നായയുടെ പെരുമാറ്റമെന്ന് ബസിലുണ്ടായിരുന്നവർ പറയുന്നു. നാട്ടുകാരും ജീവനക്കാരും ചേർന്ന് നായയെ അനുനയിപ്പിച്ച്‌ പുറത്തെത്തിച്ചതോടെയാണ് ബസിന് യാത്ര തുടരാനായത്.

 

ഈ ദൃശ്യങ്ങള്‍ വൈറലായതോടെ സൈബർ ഇടങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. കണ്ണ് നനയിക്കുന്ന കമന്റുകള്‍ക്കൊപ്പം തന്നെ ചിരി പടർത്തുന്ന പ്രതികരണങ്ങളും വീഡിയോയ്ക്ക് താഴെയുണ്ട്.

 

പാവം നായ തന്റെ ഉടമസ്ഥനെ അന്വേഷിച്ചു വന്നതാകാമെന്നും അവൻ ഇനി എങ്ങനെ വീട്ടിലേക്ക് മടങ്ങുമെന്നുമുള്ള ആശങ്ക പലരും പങ്കുവെച്ചു. എന്നാല്‍ കെഎസ്‌ആർടിസിയുടെ ‘സൗകര്യങ്ങള്‍’ കണ്ട് സ്വന്തം കൂട് വിറ്റ് യാത്രയ്ക്കിറങ്ങിയതാണോ എന്ന് ചോദിക്കുന്നവരും കുറവല്ല.

നായയുടെ ടിക്കറ്റിലെ ബാക്കി തുക കണ്ടക്ടർ നല്‍കാത്തതിനാലാണ് അവൻ ഇറങ്ങാൻ വൈകിയതെന്ന തരത്തിലുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.