പശ്ചിമേഷ്യന്‍ യുദ്ധം: എഐ നിര്‍മ്മിത വീഡിയോകള്‍ക്ക് നിയന്ത്രണവുമായി എക്‌സ്

Spread the love

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷമാകുന്നതിനിടെ, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് ക്രിയേറ്റർ റവന്യൂ ഷെയറിംഗ് നയങ്ങളില്‍ കർശന മാറ്റങ്ങള്‍ പ്രഖ്യാപിച്ചു.

video
play-sharp-fill

സംഘർഷങ്ങളുമായി ബന്ധപ്പെട്ട് എഐ ഉപയോഗിച്ച്‌ സൃഷ്‍ടിച്ച വീഡിയോകളില്‍ വ്യക്തമായ മുന്നറിയിപ്പ് നല്‍കാതിരിക്കുന്ന ഉപയോക്താക്കള്‍ 90 ദിവസത്തെ വരുമാന വിലക്ക് നേരിടേണ്ടിവരുമെന്ന് എക്സിന്‍റെ ഉല്‍പ്പന്ന വിഭാഗം മേധാവി നിക്കിറ്റ ബിയർ അറിയിച്ചു. എക്‌സ് ഉപയോക്താക്കളുടെ ടൈംലൈൻ ഉള്ളടക്കത്തിന്‍റെ വിശ്വാസ്യത ഉറപ്പാക്കാനാണ് ഈ നടപടിയെന്നും അദേഹം വ്യക്തമാക്കി.

“ടൈംലൈൻ ഉള്ളടക്കത്തിന്‍റെ ആധികാരികത നിലനിർത്താനും എഐ പ്രോഗ്രാമിന്‍റെ ദുരുപയോഗം തടയാനുമായി ഞങ്ങള്‍ ക്രിയേറ്റർ റവന്യൂ ഷെയറിംഗ് നയങ്ങള്‍ പരിഷ്‌കരിക്കുന്നു,” എന്നാണ് നിക്കിറ്റ ബിയർ ഒരു പോസ്റ്റില്‍ കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group