
സോഷ്യൽ മീഡിയയിൽ വൈറലായി കൊച്ചുകുട്ടിക്ക് മദ്യവും സിഗരറ്റും നൽകുന്ന യുവാവിൻ്റെ ദൃശ്യങ്ങൾ.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. രാജസ്ഥാനിൽ നിന്നുള്ളതാണെന്ന് കരുതപ്പെടുന്ന ഈ വീഡിയോയിൽ, ബൈക്കിലിരിക്കുന്ന ഒരാൾ ഒരു ചെറിയ കുട്ടിക്ക് ബിയർ ക്യാനും സിഗരറ്റും കൈമാറുന്നത് കാണാം. കുട്ടി ബിയർ കുടിക്കുന്നതും സിഗരറ്റ് വലിക്കുന്നതും വീഡിയോയിലുണ്ട്. പുക ശ്വസിച്ച കുട്ടി വീഡിയോയിൽ ചുമയ്ക്കുന്നുമുണ്ട്.
വീഡിയോയിൽ കാണുന്ന ബൈക്കിൻ്റെ നമ്പർ RJ25 SS 8392 ആണ്. ഇതിലൂടെ പ്രതിയെ തിരിച്ചറിയാൻ എളുപ്പമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ദിവ്യ ഗന്ദോയ്ര ടണ്ടൻ എന്ന എക്സ് (X) ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചത്. കുട്ടികൾക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും രാജസ്ഥാൻ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റീലിന് വേണ്ടി ആളുകൾ എന്ത് ക്രൂരതയും ചെയ്യാൻ തയ്യാറാകുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്. വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും ലൈക്കുകൾക്ക് വേണ്ടി ഭ്രാന്തമായി പെരുമാറുകയാണെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.എങ്കിലും, ഈ വീഡിയോയുടെ ആധികാരികത എത്രത്തോളമുണ്ടെന്നോ ഇത് എപ്പോൾ എവിടെ വെച്ച് എടുത്തതാണെന്നോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വീഡിയോ എഡിറ്റ് ചെയ്തതാണോ എന്ന കാര്യത്തിലും ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എഐ കണ്ടനുകളുടെ വലിയൊരു നിര താനെന്ന ഇപ്പോൾ വരുന്നത് കൊണ്ട് ഏതാണ് സത്യം, ഏതാണ് മിഥ്യ എന്ന് തിരിച്ചറിയാൻ തന്നെ പാടാണ്. എന്തായാലും മൈനർമാർക്ക് മദ്യവും പുകയിലയും നൽകുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.



