വേദനിക്കുന്ന കോടീശ്വരനെ കണ്ടെത്തി സോഷ്യല്‍ മീഡിയ; അമേരിക്കന്‍ ഗാനരചയിതാവും റാപ്പറുമായ ലില്‍ ഉസി വെര്‍ട്ട് നെറ്റിയില്‍ വച്ച് പിടിപ്പിച്ചത് 175 കോടിരൂപയുടെ വജ്രം
സ്വന്തം ലേഖകന്‍
വാഷിങ്ടണ്‍: അമേരിക്കന്‍ ഗാനരചയിതാവും റാപ്പറുമായ ലില്‍ ഉസി വെര്‍ട്ട് നെറ്റിയില്‍ വച്ച് പിടിപ്പിച്ചത് 24 ദശലക്ഷം ഡോളര്‍ (ഏകദേശം 175 കോടി ഇന്ത്യന്‍ രൂപ) വിലയുള്ള വജ്രം. ആഡംബര ജീവിതവും വജ്രങ്ങളോടുള്ള അഭിനിവേശവും മൂലം ശ്രദ്ധേയനായ ഇദ്ദേഹം പിങ്ക് വജ്രക്കല്ല് നെറ്റിയില്‍ വെച്ചുപിടിപ്പിച്ച ശേഷം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തു.
ഈ വര്‍ഷം ജനുവരി 30ന് പിങ്ക് വജ്രത്തെക്കുറിച്ച ലില്‍ ഉസി വെര്‍ട്ട് എന്നറിയപ്പെടുന്ന സൈമര്‍ ബൈസില്‍ വുഡ്‌സ് ട്വീറ്റ് ചെയ്തിരുന്നു. പ്രകൃതിദത്ത പിങ്ക് വജ്രത്തിനുവേണ്ടി 2017 മുതല്‍ പണം നല്‍കികൊണ്ടിരിക്കുകയാണെന്നായിരുന്നു ട്വീറ്റ്. ആഡംബര ജ്വല്ലറി ബ്രാന്‍ഡായ എല്ലിയറ്റില്‍ നിന്നാണ് ഈ വജ്രമെന്നും ട്വീറ്റില്‍ ഉണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ച പാട്ടിന് താളം പിടിക്കുന്ന വിഡിയോയില്‍ നെറ്റിയിലെ വജ്രം എടുത്തുകാണിക്കുന്നുണ്ടായിരുന്നു. വിഡിയോയുടെ ക്യാപ്ഷനും ശ്രദ്ധേയമായി-‘സൗന്ദര്യം വേദനയാണ്’ എന്നായിരുന്നു ആ ക്യാപ്ഷന്‍. വജ്രം വെച്ചുപിടിപ്പിച്ച ശേഷമുള്ള ചില ചിത്രങ്ങളില്‍ വെര്‍ട്ടിന്റെ നെറ്റിയില്‍ ചോര പൊടിഞ്ഞിരിക്കുന്നതും കാണാം. എംടിവി മ്യൂസിക് വിഡിയോ അവാര്‍ഡ് ജേതാവായ വെര്‍ട്ടിന്റെ ആഡംബര ജീവിതം മുന്‍പും വാര്‍ത്തയായിട്ടുണ്ട്. 26കാരനായ വെര്‍ട്ടിന് വജ്രം ട്രോളുകളും വിമര്‍ശനങ്ങളുമാണ് കൂടുതലായി സമ്മാനിച്ചു കൊണ്ടിരിക്കുന്നത്.