video
play-sharp-fill

സോഷ്യൽമീഡിയയിലൂടെ  പരിചയപ്പെട്ട യുവാവിന്റെ കൈയിൽ നിന്നും  സ്കൂട്ടറും മൊബൈലും കവർന്നു;യുവാവ് പിടിയിൽ

സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട യുവാവിന്റെ കൈയിൽ നിന്നും സ്കൂട്ടറും മൊബൈലും കവർന്നു;യുവാവ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

മലപ്പുറം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ കരിപ്പൂര്‍ വിമാനത്താവള പരിസരത്തേക്ക് വിളിച്ചുവരുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ സംഘത്തിലെ ഒന്നാം പ്രതി കോടതിയില്‍ കിഴടങ്ങി. കോഴിക്കോട് കല്ലായി ജലീല്‍സ് വീട്ടില്‍ അനിസ് റഹ്മാനാണ് (20) ണ് മഞ്ചേരി കോടതിയില്‍ കീഴടങ്ങിയത്.

ഇയാള്‍ പുളിക്കല്‍ കുറ്റിയില്‍ പറമ്പില്‍ വാടകക്ക് താമസിക്കുകയാണ്. നിരവധി കേസുകളില്‍ പ്രതിയാണിയാളെന്ന് പൊലീസ് പറഞ്ഞു. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വിമാനത്താവള പരിസരത്തെ ആളൊഴിഞ്ഞ ഭാഗത്തേയ്ക്ക് യുവാവിനെ വിളിച്ചു വരുത്തിയ ശേഷം സ്‌കൂട്ടറും മൊബൈല്‍ ഫോണും പണവും കവര്‍ന്നു കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും സംഘത്തലവന്‍ തുമ്പി സുബീഷ്, സംഘാംഗം പ്രണവ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഡിവൈഎസ്പി കെ അഷ്‌റഫ്, കരിപ്പൂര്‍ സി ഐ പി ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.

സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി സ്കൂട്ടറും മൊബൈലും കവർന്നു;യുവാവ് പിടിയിൽ