play-sharp-fill
‘മാങ്കൂട്ടത്തെ അടിവസ്ത്രമില്ലാതെ അടൂരില്‍ നിന്ന് നാട്ടുകാര്‍ കയ്യോടെ പിടികൂടി എന്നൊരു കരക്കമ്പി’; ഇന്നലെ ഓണറബിള്‍ സണ്‍ ഇന്‍ലോയ്ക്ക് എതിരെ പറഞ്ഞപ്പോഴെ പ്രതീക്ഷിച്ചതാണ്…, ഭാഗ്യത്തിന് ഇന്നോവ ആയില്ലല്ലോ എന്ന് രാഹുലിൻ്റെ പ്രതികരണം; സൈബര്‍ സഖാക്കളുടെ കുപ്രചാരണത്തിന് ചൂടൻ മറുപടി…..!

‘മാങ്കൂട്ടത്തെ അടിവസ്ത്രമില്ലാതെ അടൂരില്‍ നിന്ന് നാട്ടുകാര്‍ കയ്യോടെ പിടികൂടി എന്നൊരു കരക്കമ്പി’; ഇന്നലെ ഓണറബിള്‍ സണ്‍ ഇന്‍ലോയ്ക്ക് എതിരെ പറഞ്ഞപ്പോഴെ പ്രതീക്ഷിച്ചതാണ്…, ഭാഗ്യത്തിന് ഇന്നോവ ആയില്ലല്ലോ എന്ന് രാഹുലിൻ്റെ പ്രതികരണം; സൈബര്‍ സഖാക്കളുടെ കുപ്രചാരണത്തിന് ചൂടൻ മറുപടി…..!

സ്വന്തം ലേഖിക

തിരുവനന്തപുരം: ഭരണപക്ഷ-പ്രതിപക്ഷ പോര് നിയമസഭയിലെ അടിച്ചുപിരിയല്‍ കൊണ്ട് അവസാനിക്കുന്നില്ലല്ലോ.

അത് സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുകയാണല്ലോ പതിവ്. ചാനല്‍ ചര്‍ച്ചകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പുലിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇക്കാര്യത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കും. സൈബര്‍ സഖാക്കളോട് ഏറ്റുമുട്ടുമ്പോള്‍ രാഹുലിന് പൊതുവെ വീറും വാശിയും കൂടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മന്ത്രി പി.എ മുഹമ്മദ് റിയാസും തമ്മിലുള്ള വാക്‌പോര് നടന്ന പശ്ചാത്തലത്തില്‍ രാഹുല്‍, ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെ ആഞ്ഞടിച്ചിരുന്നു.

പ്രതിപക്ഷത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴനാരാണെന്ന മന്ത്രി റിയാസിന്റെ പ്രസ്താവനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു: ‘താങ്കളുടെ ഫാദര്‍ ഇന്‍ലോ ഷര്‍ട്ട് ഇല്ലാതെ നില്ക്കുന്നത് കണ്ടിട്ടാകും. പക്ഷേ എല്ലാ മനുഷ്യര്‍ക്കും അങ്ങനെയല്ല’.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് :

റിയാസ് മന്ത്രി ….

താങ്കള്‍ ഇന്ന് പറയുന്നത് കേട്ടു ‘പ്രതിപക്ഷത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആണെന്ന്.’

നട്ടെല്ല്, വാഴപിണ്ടി കൊണ്ടുള്ളതാണ് എന്ന് താങ്കള്‍ തെറ്റിദ്ധരിച്ചത് ക്ലിഫ് ഹൗസില്‍ താങ്കള്‍ താങ്കളുടെ ഫാദര്‍ ഇന്‍ലോ ഷര്‍ട്ട് ഇല്ലാതെ നില്ക്കുന്നത് കണ്ടിട്ടാകും. പക്ഷേ എല്ലാ മനുഷ്യര്‍ക്കും അങ്ങനെയല്ല….

എന്തായാലും എല്ല് ഡോക്ടര്‍ റിയാസെ, കേരളത്തിലെ പ്രതിപക്ഷത്തിന് നല്ല നട്ടെല്ലുള്ളതുകൊണ്ടാണ് താങ്കളുടെ ഫാദര്‍ ഇന്‍ലോയ്ക്ക് ഉത്തരമുട്ടുന്നതും, ഉള്ളത് കേള്‍ക്കുമ്പോള്‍ അദ്ദേഹം ഇടയ്‌ക്കൊക്കെ പൊട്ടിത്തെറിക്കുന്നതും പഴഞ്ചൊല്ല് പറയുന്നതും. പിന്നെ താങ്കളുടെ റോഡില്‍ കൂടി യാത്ര ചെയ്ത് നട്ടെല്ല് പൊട്ടുന്ന സാധാരണക്കാരന്റെ കാര്യമൊക്കെ നോക്കിയിട്ട് പോരെ ഈ ചീപ്പ് ഡയലോഗ്‌സ്….

റിയാസിന് എതിരെയുള്ള വിമര്‍ശനത്തോടെ സൈബര്‍ സഖാക്കള്‍ രാഹുലിനെ കടന്നാക്രമിക്കാന്‍ തീരുമാനിച്ചു. തീര്‍ത്തും തരംതാണ രീതിയില്‍ ആണെന്ന് മാത്രം. ‘മാങ്കൂട്ടത്തെ അടിവസ്ത്രമില്ലാതെ അടൂരില്‍ നിന്ന് നാട്ടുകാര്‍ കയ്യോടെ പിടികൂടി എന്നൊരു കരക്കമ്ബി കേള്‍ക്കുന്നു.’; ഫ്‌ളാഷ് ന്യൂസ് എന്ന നിലയിലുള്ള കുപ്രതാരണം ഏറ്റുപിടിച്ചുകൊണ്ട് സൈബര്‍ സഖാക്കള്‍ വെട്ടുകിളികളെ പോലെ രാഹുലിനെ ആക്രമിക്കുകയാണ്.

ഇതിന് രാഹുലിന്റെ മറുപടി ഇങ്ങനെ:

ഇന്നലെ ഓണറബിള്‍ സണ്‍ ഇന്‍ലോയ്‌ക്കെതിരെ പറഞ്ഞപ്പോഴെ പ്രതീക്ഷിച്ചതാണ്…. ഭാഗ്യത്തിന് ഇന്നോവയായില്ലല്ലോ ബൈ ദ ബൈ സ്ഥലം ഒന്നു മാറ്റാമോ, ഞാന്‍ ഇന്ന് തിരുവനന്തപുരത്തായിരുന്നു.
അടൂര്‍ തന്നെ വേണം എന്ന് നിര്‍ബന്ധമാണെങ്കില്‍ ഇന്നലെ എന്നാക്ക്… ശങ്കരാടിയുടെ കുമാരപിള്ള സഖാവ് തന്നെയാണ് ഇപ്പോഴും പാര്‍ട്ടി ക്ലാസ്സ് ല്ലേ ?