
സുഹൃത്തിന്റെ ഭാര്യയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാദ്ധ്യമം വഴി പ്രചരിപ്പിച്ചു; വീട്ടമ്മയുടെ പരാതിയില്‍ പ്രതികള്‍ അറസ്റ്റില്‍; പിടിയിലായത് ചങ്ങനാശ്ശേരി സ്വദേശികൾ
സ്വന്തം ലേഖിക
ആലപ്പുഴ: വള്ളിക്കുന്നം സ്വദേശിയായ വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ കരസ്ഥമാക്കി സമൂഹമാദ്ധ്യമം വഴി പ്രചരിപ്പിച്ച യുവാക്കള്‍ പിടിയില്‍.
കേസിലെ ഒന്നും രണ്ടും പ്രതികളായ ചങ്ങനാശ്ശേരി കങ്ങഴ മുടന്താനം മണിയന്‍കുളം വീട്ടില്‍ സിയാദ് (35), ഇയാളുടെ കൂട്ടുകാരനും അയല്‍വാസിയുമായ പദലില്‍ അബ്ദുള്‍ സലാം (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം പ്രതിയായ സിയാദിന്റെ സുഹൃത്താണ് പരാതിക്കാരിയുടെ ഭര്‍ത്താവ്. ഭര്‍ത്താവുമായുള്ള സുഹൃത്ത്ബന്ധം മുതലെടുത്താണ് ഇയാള്‍ വീട്ടമ്മയുമായി അടുപ്പത്തിലായത്.
പ്രതികളും വീട്ടമ്മയുടെ ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ഇവര്‍ തമ്മില്‍ തെറ്റിപ്പിരിയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ പ്രതികാര നടപടിയെന്നോണം വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ സാമൂഹമാദ്ധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ചത്.
സംഭവത്തില്‍ വള്ളിക്കുന്നം പൊലീസ് സ്റ്റേഷനില്‍ വീട്ടമ്മ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സിയാദ്, സലാം എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.