വ്യാജ പ്രചാരണങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ ആഘോഷമാക്കുന്നു; പണമുണ്ടാക്കാൻ കക്കാൻ പോയാലും ജീവിച്ചിരിക്കുന്ന മനുഷ്യരെ കൊന്ന് പണമുണ്ടാക്കരുതെന്ന് കുളപ്പുള്ളി ലീല ; വ്യാജ മരണവാർത്തയിൽ പ്രതികരിച്ച് നടി

Spread the love

സ്വന്തം ലേഖകൻ

സമൂഹ മാധ്യമങ്ങളില്‍ പ്രമുഖര്‍ മരിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് ഇത് ആദ്യമായല്ല. നടന്‍ ജഗതി ശ്രീകുമാര്‍ മുതല്‍ അമിതാഭ് ബച്ചന്‍ വരെ ഇത്തരം വാര്‍ത്തകളുടെ ഇരയായി മാറിയിട്ടുണ്ട്. കുളപ്പുള്ളി ലീലയാണ് അതിന്‍റെ അവസാനത്തെ ഇര.

ഒരു യുട്യൂബ് ചാനലില്‍ ഇന്നലെ വൈകിട്ടാണ് തെറ്റിദ്ധരിപ്പിക്കുന്ന തമ്പ് നെയിലോടെ കുളപ്പുള്ളി ലീലയെക്കുറിച്ച് വ്യാജവാര്‍ത്ത വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാളുടെ പേരിലും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. നിങ്ങള്‍ക്കുമില്ലേ അച്ഛനും അമ്മയും ആള്‍ക്കാരുമൊക്കെ?ഇന്ന് ഭൂരിപക്ഷം ആളുകളുൾപ്പെടെ യുട്യൂബ് ചാനലുൾപ്പെടെ സമൂഹമാധ്യമങ്ങളില് അധികസമയം ചെലവഴിക്കുന്നവരാണ്, പലർക്കും അതിലൂടെ വരുമാനവും ലഭിക്കുന്നുണ്ട്. .

അതിലെ ലൈക്കും ഷെയറും വച്ച് പണം വരുന്നതെന്നൊക്കെ എനിക്കറിയാം. എന്തിനാണ് ജീവിച്ചിരിക്കുന്ന മനുഷ്യനെ കൊന്ന് പണമുണ്ടാക്കുന്നത്? വേറെ എന്തെല്ലാം തരത്തില്‍ പണമുണ്ടാക്കാം മക്കളേ? എന്ന് കുളപ്പുള്ളി ലീല ചോദിക്കുന്നു.

വളരെ പെട്ടന്നു തന്നെ ഇത് വൈറലാകുകയും ചെയ്തു. എന്റെ മരണവാർത്ത അര മണിക്കൂര്‍ കൊണ്ട് 30,000 പേരാണ് കണ്ടത്. എന്നാല്‍ ഈ വീഡിയോ വൈകിട്ട് ആറ് മണിയോടെയാണ് തന്‍റെ ശ്രദ്ധയില്‍ പെട്ടതെന്നും പിന്നീടങ്ങോട്ട് ഫോണ്‍ കോളുകളുടെ പ്രളയമായിരുന്നുവെന്നും കുളപ്പുള്ളി ലീല പറഞ്ഞു.