play-sharp-fill
നിസ്സാരമായി തുടങ്ങുന്ന ഹായ്.., ഹലോ..; മാനസിക സമ്മർദ്ദത്തിനൊടുവിൽ ജീവിതവും തകർത്തു കളയും, ദമ്പതിമാർക്കിടയിലും വില്ലനാകുന്നു, സോഷ്യൽമീഡിയ ചതിക്കുഴിയിലേക്കുള്ള വാതിൽ തുറക്കുന്നൂ..?

നിസ്സാരമായി തുടങ്ങുന്ന ഹായ്.., ഹലോ..; മാനസിക സമ്മർദ്ദത്തിനൊടുവിൽ ജീവിതവും തകർത്തു കളയും, ദമ്പതിമാർക്കിടയിലും വില്ലനാകുന്നു, സോഷ്യൽമീഡിയ ചതിക്കുഴിയിലേക്കുള്ള വാതിൽ തുറക്കുന്നൂ..?

ഇന്നത്തെ കലത്ത് എല്ലാവരും ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയെ ആണ്. പ്രായഭേദമന്യേ എല്ലാവരും എന്തിനും ഏതിനും സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നവരാണ്. മാത്രമല്ല, സോഷ്യൽമീഡിയ വഴി പുതിയ സൗഹൃദങ്ങളും കണ്ടെത്തുന്നവരും കുറവല്ല.

എന്നാൽ, ഇത്തരം സൗഹൃദങ്ങൾ മറ്റു പല ബന്ധങ്ങളിലേക്കും ചതിക്കുഴികളിലേക്കും വാതിൽ തുറക്കുന്നു. ഇതുമൂലം പലരുടേയും ജീവിതം തകരുകയും ചിലർ സ്വയം ജീവനെടുക്കുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ വര്‍ധിച്ച സോഷ്യല്‍ മീഡിയ ഉപയോഗം ശാരീരിക, മാനസിക ആരോഗ്യത്തില്‍ ഉണ്ടാക്കുന്ന വിപത്തുകള്‍ പലരിലും പതുക്കെ പതുക്കെ തലപൊക്കി കൊണ്ടിരിക്കുകയാണ്.


ജീവിതത്തിന്റെ എല്ലാ മേഖലകളിലും കഴിഞ്ഞ കുറച്ച്‌ കാലമായി സോഷ്യല്‍മീഡിയ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ബന്ധങ്ങളില്‍ സോഷ്യല്‍മീഡിയയുടെ പോസിറ്റീവും നെഗറ്റീവുമായ ഫലങ്ങള്‍ കാണാനാകും. ഇന്നത്തെ കാലത്ത് ചിലയാളുകള്‍ ജീവിതപങ്കാളിയെ കണ്ടെത്തുന്നത് സോഷ്യല്‍മീഡിയയിലൂടെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സോഷ്യല്‍മീഡിയയിലൂടെയുള്ള പങ്കാളിയുടെ ചതി തിരിച്ചറിഞ്ഞ് ബന്ധം വേര്‍പിരിയുന്നവരും കുറവല്ല. ദമ്പതിമാര്‍ക്കിടയില്‍ സോഷ്യല്‍മീഡിയ വലിയ വില്ലനായി മാറുന്നുവെന്നത് നഗ്നമായ സത്യമാണ്. സോഷ്യല്‍ മീഡിയ ദാമ്പത്യത്തില്‍ ഉണ്ടാക്കുന്ന നെഗറ്റീവ് ഫലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സമയം കിട്ടുമ്പോഴെല്ലാം പങ്കാളികള്‍ സോഷ്യല്‍മീഡിയയില്‍ സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നതിനാല്‍ ഇവര്‍ക്കിടയില്‍ ഒന്നിച്ചുള്ള നിമിഷങ്ങള്‍ കുറയുന്നു. പങ്കാളിയോട് സംസാരിക്കുന്നതിലും ഒന്നിച്ച്‌ ടിവി കാണുകയോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുകയോ ചെയ്യുന്നതിനേക്കാള്‍ ഉല്ലാസവും സന്തോഷവും സോഷ്യല്‍മീഡിയ തരുന്നു എന്ന കാരണത്താല്‍ ദമ്പതികള്‍ക്കിടയില്‍ ഒന്നിച്ച്‌ ചിലവിടുന്ന സമയങ്ങള്‍ കുറഞ്ഞുവരികയാണ്.

സ്വന്തം കഴിവുകളിലും രൂപഭംഗിയിലുമുള്ള സംശയവും അത്മവിശ്വാസക്കുറവും സോഷ്യല്‍മീഡിയ ഉപയോഗത്തിന്റെ പരിണിതഫലമാണ്. സോഷ്യല്‍മീഡിയയില്‍ കാണുന്നവരുടെ ജീവിതവുമായും രൂപവുമായും കഴിവുകളുമായും എന്തിന് അവരുടെ പങ്കാളിയുമായും ദാമ്പത്യവുമായും വരെ ആളുകള്‍ സ്വന്തം അവസ്ഥകള്‍ താരതമ്യപ്പെടുത്തുകയും നിരാശപ്പെടുകയും ചെയ്യുന്നു. ഇത് ദാമ്പത്യത്തില്‍ അസംതൃപ്തിയും സംഘര്‍ഷവും നിറയ്ക്കുന്നു.

വ്യക്തിജീവിതത്തെ പലതരത്തില്‍ സംഘര്‍ഷഭരിതമാക്കുന്ന ഒരു നെഗറ്റീവ് വികാരമാണ് അസൂയ. അമിതമായി സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന ആളുകള്‍ തങ്ങളുടെ ഓണ്‍ലൈന്‍ സുഹൃത്തുക്കളോട് അസൂയ തോന്നുകയും പങ്കാളിയോട് അമിതമായ പൊസസ്സീവ്‌നെസ്സ് ഉണ്ടാകുകയും ചെയ്യുന്നു.

സോഷ്യല്‍ മീഡിയയിലൂടെയുള്ള മറ്റുള്ളവരുമായുള്ള അമിത ഇടപെടല്‍ പങ്കാളിയുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുകയും ഇത് ദാമ്പത്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

സോഷ്യല്‍ മീഡിയ ദാമ്പത്യത്തിന് പുറമേയുള്ള ബന്ധങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നു എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. നിസ്സാരമായി തുടങ്ങുന്ന ചാറ്റിഗ്, കമന്റ് , ലൈക്ക് എന്നിവയെല്ലാം സീരിയസായ ഒരു ബന്ധത്തിലേക്ക് എത്താന്‍ വളരെ കുറഞ്ഞ സമയം മതി.

സോഷ്യല്‍മീഡിയ ഇന്ന് അതിനുള്ള ഒരു ഇടമായും മാറിയിരിക്കുന്നു. ഇത് ദാമ്പത്യങ്ങളെ തകര്‍ക്കുന്നു. സോഷ്യല്‍മീഡിയയിലൂടെ ആളുകള്‍ വഞ്ചിക്കാനുള്ള സാധ്യത വളരെ അധികമാണെന്നാണ് പഠനങ്ങളും വ്യക്തമാക്കുന്നത്.

സോഷ്യല്‍മീഡിയയിലൂടെ പങ്കാളി ചതിച്ചതായി കണ്ടെത്തി ബന്ധം വേര്‍പിരിയുകയോ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയോ ചെയ്ത നിരവധി സംഭവങ്ങള്‍ ദിനംപ്രതിയെന്നോണം നമ്മള്‍ കേള്‍ക്കുന്നുണ്ട്.

നേരിട്ട് അറിയുകയോ കാണുകയോ പോലും ചെയ്യാത്ത ആളുകളുമായി തങ്ങളുടെ സങ്കടങ്ങളോ രോഷമോ ഒക്കെ പങ്കുവെക്കുന്നത് ആരോഗ്യകരമായ ദാമ്പത്യത്തിന് ഒട്ടും ഹിതകരമല്ല. ഇത്തരക്കാര്‍ ദാമ്പത്യത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും സോഷ്യല്‍മീഡിയ സുഹൃത്തുമായി പങ്കുവെച്ചെന്ന് വരും.

ഇത് പങ്കാളിയുമായി കാര്യങ്ങള്‍ തുറന്ന് സംസാരിക്കുകയെന്ന ശീലത്തിന് തടയിടും. ഇവര്‍ക്ക് പിന്നീട് ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സോഷ്യല്‍മീഡിയ സുഹൃത്ത് വേണമെന്ന് സ്ഥിതി വരും. ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.