എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി, അവൾ സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു, അമ്മ ആനയുടെ ജീവൻ രക്ഷിച്ച അനുഭവം പങ്കുവെച്ച് ഐഎഎസ് ഓഫീസർ, അഭിനന്ദനവുമായി സോഷ്യൽ മീഡിയ

Spread the love

തമിഴ്നാട്: ലോകമെങ്ങുമുള്ള മൃഗങ്ങള്‍ക്ക് പ്രത്യേകം ചില കഴിവുകൾ ഉണ്ട്. മനുഷ്യർക്ക് എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രികളിലേയ്ക്ക് കൊണ്ട് ഓടുന്നതുപോലെ ഈ പവപ്പെട്ട മൃ​ഗങ്ങളെ നമ്മളാരും കൊണ്ടുപോകാറില്ലല്ലോ. അതുകൊണ്ട് തന്നെ, ജന്മനാ തന്നെ അവർക്ക് അവരുടെ അസുഖങ്ങൾ തിരിച്ചറിയാനും സ്വയം ചികിത്സിക്കാനും ഒരു പ്രത്യേക കഴിവുണ്ട്.

ആമസോണ്‍ കാടുകളില്‍ നിന്ന് ഒരു ഒറാഗുട്ടാന്‍ സ്വയം ചികിത്സിച്ച് മുറിവ് മാറ്റിയ വാർത്ത ഇതിന് ഉദാഹരണമാണ്. ഇത്തരം മൃ​ഗങ്ങൾ ഇവരുടെ ആവാസവ്യവസ്ഥയിൽ നിന്നുതന്നെ ഇവർക്കുവേണ്ട മരുന്നുകൾ കണ്ടെത്തുന്നുണ്ട്. എന്നാൽ, എല്ലാ സാഹചര്യങ്ങളിലും ഇത് ഫലിക്കില്ല. രക്ഷപ്പെടാൻ ഒരു വഴിയും ഇല്ലാതെ കഷ്ടപ്പെട്ട രോ​ഗാവസ്ഥയിൽ നിന്ന് അമ്മ ആനയെ രക്ഷപ്പെടുത്തിയത് എങ്ങനെയായിരിക്കും. ആ അനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥ സുപ്രിയ സാഹു ഐഎഎസ്.

വീണു കിടന്ന അമ്മ ആനയ്ക്കരികിൽ ചുറ്റിത്തിരിഞ്ഞ 3 മാസം പ്രായമുള്ള ഒരു ആനക്കുട്ടിയെയാണ് വനം വകുപ്പ് സംഘം ആദ്യം കണ്ടെത്തിയത്. സംഘത്തിലെ മറ്റ് ആനകളെ പ്രദേശത്ത് നിന്നും മാറ്റിയ ശേഷം ക്രെയിന്‍ ഉപയോഗിച്ച് അമ്മ ആനയെ ഉയര്‍ത്തി. പിന്നീട് വിദഗ്ദരായ മൃഗഡോക്ടര്‍മാരുടെ സഹായത്തോടെ മൂന്ന് ദിവസം ആ ക്രെയിനില്‍ കിടത്തി ചികിത്സിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ രാത്രി കാലങ്ങളില്‍ ആനക്കൂട്ടത്തോടൊപ്പം തന്‍റെ അമ്മയുടെ സുഖവിവരം തേടി കുട്ടിയാന എത്തിയിരുന്നെന്നും സുപ്രിയ സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നു. ഒടുവില്‍ കുറച്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആനയെ തിരികെ കാട്ടിലേക്ക് തന്നെ വിട്ടയച്ചു. വൈകാരികമായ കുറിപ്പിലൂടെയാണ് ഈ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

ഇതിനകം ഒന്നര ലക്ഷത്തിലേറെ പേരാണ് സുപ്രിയയുടെ കുറിപ്പും വീഡിയോകളും കണ്ടത്. ‘അതിശയകരം സുപ്രിയ… എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സന്തോഷവും സങ്കടവുമായിരുന്നു… അവൾ സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു , ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.’ എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ നിറഞ്ഞിരിക്കുന്നത്.