
മലപ്പുറം: മഞ്ചേരി എംഎല്‍എ യു എ ലത്തീഫിനെതിരെ ഫേസ്ബുക്കില്‍ അസഭ്യകമന്റ് ഇട്ടെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി.
അഞ്ചുവര്‍ഷം കൊണ്ട് മണ്ഡലത്തിലെ പിഡബ്ല്യൂഡി റോഡുകള്‍ക്കായി 34കോടി രൂപയുടെ വികസനപ്രവര്‍ത്തനം നടത്തിയെന്ന് അവകാശപ്പെടുന്ന എംഎല്‍എയുടെ പോസ്റ്റിന് താഴെയായിരുന്നു അസഭ്യകമന്റ്. പിന്നാലെ എംഎല്‍എയുടെ മകനും സംഘവും കമന്റിട്ടയാളുടെ കടയില്‍ എത്തി ഇക്കാര്യം ചോദ്യം ചെയ്യുകയായിരുന്നു. വാക്കുതര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിച്ചു. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഭവത്തില്‍ എംഎല്‍എയുടെ മകന്‍ അമീറിനും സംഘത്തിനുമെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു. മഞ്ചേരി മുള്ളമ്പാറ സ്വദേശി കൂളിയോടന്‍ ലത്തീഫ് ആണ് പരാതിക്കാരന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


