
സമൂഹമാധ്യമങ്ങളിലൂടെ ആള്‍മാറാട്ടം നടത്തി സ്ത്രീകളെ പീഡിപ്പിച്ച ഐടി ജീവനക്കാരന്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ
ബാംഗ്ലൂർ: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീയെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി യുവതികളെ ലൈംഗികമായി പീഡിപ്പിച്ച ഐടി ജീവനക്കാരന്‍ ദിലീപ് പ്രസാദ് (28) അറസ്റ്റില്‍.
സമൂഹമാധ്യമങ്ങളില്‍ മോണിക്ക, മാനേജര്‍ എന്നീ വ്യാജപേരുകള്‍ ഉപയോഗിച്ച് ഐടി മേഖലയില്‍ ജോലി നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് ഇയാള്‍ യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തത്. കൂടാതെ 13 യുവതികളെ ദിലീപ് കബളിപ്പിച്ചിട്ടുണ്ടെന്നും ബംഗളൂരു പോലീസ് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണത്തിന് വേണ്ടിയല്ല ലൈംഗിക വൈകൃതത്തിന് വേണ്ടിയാണ് ഇയാള്‍ സ്ത്രീകളെ കെണിയിലാക്കിയിരുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷന്‍ വഴിയാണ് തൊഴില്‍ രഹിതരും ജോലി അന്വേഷിക്കുന്നവരുമായ ദിലീപ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചത്. ശേഷം ജോലി വാഗ്ദാനം നല്‍കി ഹോട്ടല്‍ മുറികളിലെത്തിച്ച് ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് ഡിസിപി സി.കെ ബാബാ പറഞ്ഞു.
തട്ടിപ്പിനിരയായ യുവതികളിലൊരാള്‍ ജനുവരിയില്‍ സൈബര്‍ ക്രൈം സെല്ലില്‍ പരാതി നല്‍കിയിരുന്നു. ഐപിസി സെക്ഷന്‍ 376,ഐടി നിയമം 2000 എന്നിവപ്രകാരമാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.