play-sharp-fill
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിൽ

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇത് സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയിലടക്കം സമർപ്പിച്ചിരിക്കുന്ന ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫേസ്‌ബുക്ക് നൽകിയ ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാടറിയിച്ചത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും വ്യാജവാര്‍ത്ത നിയന്ത്രിക്കുന്നതിനുമടക്കം ഇത് ഗുണകരമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.

എന്നാൽ ആധാറുമായി അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ഫേസ്‌ബുക്കിന്റെ വാദം..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈബർ കുറ്റകൃത്യങ്ങൾ തടയാനും വ്യാജവാർത്ത നിയന്ത്രിക്കുന്നതിനടക്കം ഇത് ഗുണകരമാകുമെന്ന് തമിഴ്നാട് സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചു. അതേസമയം സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് ആധാർ നിർബന്ധമാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല

സെപ്തംബര്‍ 13 ന് വാദം കേള്‍ക്കാനായി കേന്ദ്രസര്‍ക്കാരിനും ഗൂഗിളിനും ട്വിറ്ററിനും യൂട്യൂബിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.