video
play-sharp-fill

മുൻ സീറ്റിൽ ഡ്രൈവർ കൂടാതെ 2 പേർ,അതും സീറ്റ് ബെൽറ്റ്‌ ഇടാതെ; നിയമം കാറ്റിൽ പറത്തിയ കാർ സവാരി ചർച്ചയാകുന്നു

Spread the love
  • സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധിയും ബിഗ്ഗ്‌ബോസ് സീസൺ 2 ലൂടെ ജനമനസ്സുകളിൽ ഇടം നേടിയ രജിത് കുമാറും  നടത്തിയ കാർ യാത്ര ചർച്ചയാകുന്നു. ഒരു കാറിൻറെ മുൻ സീറ്റില്‍ യാത്ര ചെയ്യുമ്പോൾ ഒരാളുമാത്രമെ ഇരിക്കാവു എന്ന നിയമം ലംഘിച്ചാണ്  യാത്ര.രേണു സുധിയടക്കം 2 പേരാണ് രജിത് നെ കൂടാതെ കാറിന്റെ മുൻസീറ്റിൽ ഇരിക്കുന്നത് അതും സീറ്റ്‌ ബെൽറ്റ്‌ ഇടാതെ. സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ വേണ്ടിയാണ് സംഘം ഇങ്ങനെ ചെയ്യുന്നത്. നിയമം തെറ്റിക്കില്ല എന്ന് പറഞ്ഞാണ് ഓണ്‍ലൈൻ മീഡിയയ്ക്ക് മുന്നില്‍ രണ്ടുപേരെ ഒരു സീറ്റിലിരുത്തി സീറ്റ്ബെല്‍റ്റ് ഇട്ട് യാത്ര ആരംഭിക്കുന്നത്. പുറകിലെ സീറ്റില്‍ ഇരിക്കാനിടമില്ലാ അതാണ് മുൻ സീറ്റിലിരുന്നെ എന്നാണ് അവർ പറഞ്ഞത്.എന്നാൽ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇവർക്കെതിരെ കേസെടുക്കണമെന്നാണ് നെറ്റിസണ്‍സിന്റെ ആവശ്യം. എംവിഡിയെ ടാഗ് ചെയ്താണ് ആളുകള്‍ ഇക്കാര്യം ആവശ്യപ്പെടുന്നത്. അതേസമയം, രേണു വേറിട്ട ലുക്കിലെത്തിയ വീഡിയോയും വൈറലായിരുന്നു. സ്കൂള്‍ കുട്ടിയായി യൂണിഫോമില്‍ തിളങ്ങുന്ന രേണുവാണ് പുതിയ വീഡിയോയിലുള്ളത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് രേണു വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു പരസ്യത്തിന്റെ ഭാഗമായിട്ടാണ് സ്കൂള്‍ കൂട്ടിയായി രേണു അഭിനയിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് വിഡിയോക്ക് ലഭിക്കുന്നത്. അതേ സമയം തനിക്കെതിരെയുള്ള സോഷ്യല്‍ മീഡിയ കമൻറുകളോടും രേണു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എല്ലാം കേട്ട് മിണ്ടാതിരിക്കാൻ താൻ മദർ തെരേസ ഒന്നുമല്ലെന്നും മനുഷ്യനല്ലേ പ്രതികരിച്ച്‌ പോകുമെന്നും രേണു പറയുന്നു. തൻറെ ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. ഇതുവരെ അതെനിക്ക് ഷെയിം ആയി തോന്നിയിട്ടില്ല. നാളെ അത് തോന്നി കൂടായ്കയില്ലെന്നും രേണു പറയുന്നുണ്ട്. ‘ജാതിയൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നത് തെറ്റാണ്. ഞാൻ ഉന്നതകുലജാത ഒന്നും അല്ല. എടീ അട്ടപ്പാടി എന്ന് വിളിച്ച്‌ അധിക്ഷേപിച്ചവരുണ്ട്. ഞാൻ അതെ എന്നാണ് പറഞ്ഞത്. കോളനി എന്ന് വിളിക്കും. അതെ ഞാൻ കോളനിയില്‍ താമസിച്ച ആളാണ്. എടീ കോളനി എന്നൊക്കെയാണ് വിളിക്കുന്നത്. എന്ത് പറഞ്ഞാലും മിണ്ടാതിരുന്ന് കേള്‍ക്കാൻ ഞാൻ മദർ തെരേസ ഒന്നുമല്ല. എന്നെ ചീത്തയാണ് പലരും വിളിക്കുന്നത്. ഞാനും പ്രതികരിച്ച്‌ പോകും. ഞാനും മനുഷ്യനല്ലേ’ എന്ന് രേണു ചോദിക്കുന്നു.