മേളത്തിനൊപ്പം മതിമറന്ന് തുള്ളിച്ചാടിയ പെൺകുട്ടിയെ ഒടുവിൽ സോഷ്യൽ മീഡിയ കണ്ടെത്തി
സ്വന്തം ലേഖകൻ
കൊല്ലം : മേളത്തിനൊപ്പം മതിമറന്ന് തുള്ളിച്ചാടിയ പെൺകുട്ടിയെ ഒടുവിൽ സോഷ്യൽ മീഡിയ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ചെണ്ട മേളത്തിനിടയിൽ നിന്ന് മതിമറന്ന് തുള്ളിച്ചാടുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ആകെ വൈറലായത്. കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് ആനയടി നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ ചെണ്ടമേളത്തിനിടയിലായിരുന്നു ഈ രസകരമായ കാഴ്ച്ച
മനസിലെ താളബോധം ശരീരം കൊണ്ട് പ്രകടിപ്പിച്ച ഈ പെൺകുട്ടി സോഷ്യൽ മീഡിയയിൽ ഞെടിയിടയിൽ വൈറലായി. എന്നാൽ പെൺകുട്ടിയാരെന്ന സമൂഹ മാധ്യമങ്ങളിൽ തിരഞ്ഞവർ തീർച്ചയായും നിരാശരായി കാണും. കാരണം ഈ പെൺകുട്ടിക്ക് സ്വന്തമായി ഫെയ്സ്ബുക്കിൽ അക്കൗണ്ടില്ല. ആലപ്പുഴ ജില്ലയിലെ നൂറനാട് ശ്രീ ശബരി സെൻട്രൽ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി പാർവതിയാണ് ഈ കൊച്ചു മിടുക്കി.
പത്തനംതിട്ടയിലെ പള്ളിക്കൽ സ്വദേശിനിയാണ്. താൻ ഒരു കട്ട പൂരപ്രേമിയാണെന്ന പെൺകുട്ടി തുറന്നു സമ്മതിക്കുന്നു. ബന്ധുക്കളായ ചിലരാണ് ഈ വീഡിയോ പ്രചരിക്കുന്ന കാര്യം തന്നെ അറിയിച്ചതെന്നും പാർവതി പറഞ്ഞു. മേളം കൊഴുത്തപ്പോൾ ആവേശത്തിൽ വീഡിയോ എടുക്കുന്നത് താൻ ശ്രദ്ധിച്ചില്ല, എന്നാലും ഇത്ര വലിയ ഹിറ്റാകുമെന്ന് കരുതിയില്ല- പാർവതി പറയുന്നു. തുള്ളിച്ചാടുന്നതിനിടെ തന്റെ കൈ പിടിച്ച് വെച്ചത് തന്റെ ചിറ്റയാണെന്നും പാർവതി വെളിപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group