
ഒറ്റപ്പാലം: സര്‍ക്കാരിന്റെ ക്ഷേമസ്ഥാപനങ്ങളില്‍ ജീവനക്കാര്‍ അനാവശ്യമായി രാത്രിയില്‍ തങ്ങുകയോ അന്തേവാസികള്‍ക്കായി ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യരുതെന്ന് സാമൂഹികനീതി വകുപ്പിന്റെ നിര്‍ദേശം. ചുമതലയില്ലാത്തവര്‍ രാത്രിയില്‍ ഒരുകാരണവശാലും ക്ഷേമസ്ഥാപനങ്ങളില്‍ താമസിക്കരുത്.
അടിയന്തര സാഹചര്യത്തില്‍ താമസിക്കേണ്ടി വന്നാല്‍ സൂപ്രണ്ടില്‍നിന്ന് അനുമതിതേടണം. അന്തേവാസികള്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ടുണ്ടാക്കരുത്. താമസിക്കുന്ന വിവരം രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം. രാത്രിയില്‍ ചുമതലയിലുള്ള ജീവനക്കാര്‍ ആസമയത്ത് സ്ഥാപനത്തിലുണ്ടെന്നും കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും സൂപ്രണ്ടുമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അന്തേവാസികള്‍ക്കായി ഉണ്ടാക്കുന്ന ഭക്ഷണം ജീവനക്കാര്‍ കഴിക്കരുത്. ഏതെങ്കിലും സാഹചര്യത്തില്‍ കഴിക്കേണ്ടിവന്നാല്‍ സ്ഥാപന മാനേജ്മെന്റ് കമ്മിറ്റി നിശ്ചയിക്കുന്ന തുക നല്‍കണം. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി ജോലിചെയ്യുന്നവരും ക്ഷേമസ്ഥാപനങ്ങളിലുണ്ടാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവരും സൂപ്രണ്ടിന്റെ അനുമതിയോടെ മാത്രമേ ഓരോ പ്രവര്‍ത്തനവും ചെയ്യാവൂ. മാര്‍ഗനിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന അച്ചടക്ക നടപടിയുമുണ്ടാകുമെന്നും സാമൂഹികനീതിവകുപ്പ് മുന്നറിയിപ്പ് നല്കി. പല ക്ഷേമസ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ചട്ടപ്രകാരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.