
തൃശൂര്‍: നടന്‍ സ്ഫടികം ജോര്‍ജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച റഫീല റസാഖ് എന്ന യുവതിക്കെതിരെ സൈബര്‍ ആക്രമണം.സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതില്‍ മറുപടിയുമായി റഫീല റസാഖ് എന്ന യുവതി.
ചിലര്‍ നടന്റെ മെലിഞ്ഞ രൂപത്തെ പരിഹസിച്ചപ്പോള്‍ മറ്റു ചിലര്‍ നടന്റെ ചിത്രം വ്യാജമായി നിര്‍മിച്ച് പങ്കുവച്ചെന്ന് ആരോപിച്ചാണ് റഫീലയ്‌ക്കെതിരെ തിരിഞ്ഞത്. വിമര്‍ശനം കടുത്തതോടെ സ്ഫടികം ജോര്‍ജ് തനിക്കു നേരിട്ട് അയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ച് യുവതി മറുപടിയുമായി എത്തി.
താന്‍ തന്നെയാണ് ചിത്രത്തിലുള്ളതെന്നും ചികിത്സയുടെ ഭാഗമായി ഭാരം കുറച്ചതാണെന്നും സ്ഫടികം ജോര്‍ജ് റസീലയോട് പറയുന്നത് സ്‌ക്രീന്‍ ഷോട്ടില്‍ വ്യക്തമാണ്. താന്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് പറഞ്ഞപ്പോള്‍ സാരമില്ലെന്നു പറഞ്ഞ് താരം റസീലയെ ആശ്വസിപ്പിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഫടികം ജോര്‍ജിന്റെ മെലിഞ്ഞ രൂപത്തെ പരിഹസിച്ചാണ് പലരും കമന്റ് ചെയ്തത്. ഈ ചിത്രം വ്യാജമായി ഉണ്ടാക്കിയതാണെന്നായിരുന്നു ചിലര്‍ ആരോപിച്ചത്. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി റഫീല രംഗത്തെത്തി. സ്ഫടികം ജോര്‍ജ്ജിന് അയച്ച മെസ്സേജിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ അവര്‍ പങ്കുവെച്ചു.
ആളൂരിലെ ഒരു ബേക്കറിയില്‍വെച്ച് അപ്രതീക്ഷിതമായി കണ്ടപ്പോള്‍ സെല്‍ഫി എടുക്കുകയായിരുന്നുവെന്നും പ്രായവും അസുഖങ്ങളും കാരണമാണ് അദ്ദേഹത്തിന്റെ രൂപത്തില്‍ മാറ്റം വന്നതെന്നും റഫീല പറയുന്നു. താന്‍ തന്നെയാണ് ചിത്രത്തിലുള്ളതെന്നും ചികിത്സയുടെ ഭാഗമായി ഭാരം കുറച്ചതാണെന്ന് സ്ഫടികം ജോര്‍ജ് റഫീലയോട് പറയുന്നത് വാട്സാപ്പ് മെസ്സേജില്‍ കാണാം.