സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ നിന്നും വിളിച്ചിറക്കി പീഡിപ്പിച്ചു; പെൺകുട്ടി ഗർഭിണിയായതോടെ യുവാവ് പോക്‌സോ കേസിൽ പ്രതിയായി; അയർക്കുന്നം സ്വദേശി പോക്‌സോ കേസിൽ അറസ്റ്റിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: സോഷ്യൽ മീഡിയ വഴിയുള്ള ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ അർദ്ധരാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി, ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. അയർക്കുന്നം അമയന്നൂർ എസ്.എൻ.ഡി.പി ക്ഷേത്രത്തിനു സമീപം കൂട്ടുമ്മാക്കൽ വീട്ടിൽ പ്രഭാകരൻ മകൻ അമൽ രാജപ്പനെ(20)യാണ് പൊലീസ് പിടികൂടിയത്.

ലോക്ക് ഡൗൺ സമയത്താണ് കേസിനാസ്പദമായ സംഭവം. അമ്മയുടെ ഫോണിൽ നിന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്ന പെൺകുട്ടിയെ പ്രതി സോഷ്യൽ മീഡിയ ചാറ്റിംങിലൂടെ പരിചയപ്പെടുകയായിരുന്നു. പല തവണ ചാറ്റിംങിലൂടെ പരിചയപ്പെട്ട പ്രതി, പെൺകുട്ടിയെ രാത്രിയിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, രാത്രിയിൽ വീടിനു പുറകിലെ സ്ഥലത്തു വച്ചു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയ്ക്കു കഠിനമായ വയർവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു, നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണ് എന്നു കണ്ടെത്തിയത്. തുടർന്നു, പൊലീസ് ഉദ്യോഗസ്ഥർ കൗൺസിലിംങ് നടത്തിയതോടെ പെൺകുട്ടി, തന്നെ പീഡിപ്പിച്ച പ്രതിയുടെ പേര് തുറന്നു പറയുകയായിരുന്നു.

തുടർന്നു, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.