ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരി ; തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർഥിയായി നടി ശോഭനയെ നിര്‍ദേശിച്ചെന്ന് സുരേഷ് ഗോപി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി നടി ശോഭനയെ നിർദേശിച്ച് ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ബി.ജെ.പി നേതൃത്വവും താനും ഇക്കാര്യം ശോഭനയുമായി സംസാരിച്ചിട്ടുണ്ട്. ശോഭന മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശ്ശൂരില്‍ മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രിയോടൊപ്പം ശോഭന പങ്കെടുത്തത് വലിയ ചർച്ചയായിരുന്നു. വനിതാ സംവരണ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിപറഞ്ഞ ശോഭന, മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും പറഞ്ഞിരുന്നു. ഇത്രയധികം സ്ത്രീകളെ ഒരുമിച്ച് കാണുന്നത് ഇതാദ്യമായിട്ടാണെന്നും അവർ പറഞ്ഞിരുന്നു. ഒരു ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷമായിരുന്നുവെന്ന് ഇതേക്കുറിച്ച് പിന്നീട് ശോഭന ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു.