
തിരുവനന്തപുരം: ലക്ഷകണക്കിന് ഭക്തർ ഓരോ ആഗ്രഹങ്ങളും സ്വപ്നങ്ങളുമായാണ് ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാനായി എത്തുന്നത്.
എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോഗ്യത്തിന് വേണ്ടി പൊങ്കാലയർപ്പിക്കാനാണ് ശോഭ ജോർജ് എത്തിയത്.
ആരോഗ്യവാനായി പിണറായി വിജയൻ ഈ കേരളത്തെ നയിക്കണം എന്നും അതിനാണ് ഈ പെങ്കാലയെന്നും ശോഭ ജോർജ് പ്രതികരിച്ചു.”ഒരേയൊരു ആഗ്രഹമേയുള്ളൂ, പട്ടിണിയില്ലാത്ത ഒരു കേരളം നമുക്ക് തന്ന, സഹോദരന്റെ സ്ഥാനത്ത് ഞാൻ കാണുന്ന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആറ്റുകാലമ്മ പൂർണ ആരോഗ്യം നല്കട്ടെ, ഇപ്പോഴും അദ്ദേഹം ആരോഗ്യവാനാണ്
കൂടുതല്‍ ആരോഗ്യവാനായി ഈ കേരളത്തെ നയിക്കണം”, ശോഭ ജോർജ് പറഞ്ഞു.
അനന്തപുരിയില്‍ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് ഒത്തുചേർന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ 9.45 ന് ക്ഷേത്രത്തില്‍ നിന്ന് അടുപ്പുവെട്ട് ചടങ്ങ് നടന്നു. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ അടുപ്പുകളില്‍ ഭക്തർ പൊങ്കാല നിവേദ്യം തയ്യാറാക്കി.



