video
play-sharp-fill

പൊലീസിന്റെ ഭാഗത്തുനിന്ന് വിഷയത്തിൽ ഗൂഢാലോചന നടന്നു, വീടിന് മുന്നിലുണ്ടായ ബോംബ് സ്ഫോടനത്തെ പൊലീസ് മാലപടക്കമാക്കി, തൃശൂർ എസിപി കേസ് അന്വേഷിച്ചാൽ മാലപടക്കം പോലും ആവില്ല, എസിപിക്ക് തന്നോട് കാലങ്ങളായി ‘പ്രത്യേക സ്നേഹമുണ്ടെന്നും’ ശോഭാ സുരേന്ദ്രൻ

പൊലീസിന്റെ ഭാഗത്തുനിന്ന് വിഷയത്തിൽ ഗൂഢാലോചന നടന്നു, വീടിന് മുന്നിലുണ്ടായ ബോംബ് സ്ഫോടനത്തെ പൊലീസ് മാലപടക്കമാക്കി, തൃശൂർ എസിപി കേസ് അന്വേഷിച്ചാൽ മാലപടക്കം പോലും ആവില്ല, എസിപിക്ക് തന്നോട് കാലങ്ങളായി ‘പ്രത്യേക സ്നേഹമുണ്ടെന്നും’ ശോഭാ സുരേന്ദ്രൻ

Spread the love

തൃശൂർ: തന്റെ വീടിന് മുന്നിലുണ്ടായ ബോംബ് സ്ഫോടനത്തെ പൊലീസ് മാലപടക്കമാക്കി മാറ്റിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭ സുരേന്ദ്രൻ.

പൊലീസിന്റെ ഭാഗത്തുനിന്ന് വിഷയത്തിൽ ഗൂഢാലോചന നടന്നുവെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.
ബോംബ് പൊട്ടിയെന്ന് കാട്ടി താൻ കേസ് കൊടുത്തിട്ടുണ്ട്. അയൽവാസികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊട്ടിത്തെറിയുടെ വിവരം പൊലീസിനെ അറിയിച്ചത്.

കേസ് അവസാനിപ്പിച്ചതായി പൊലീസ് നോട്ടീസ് നൽകുകയോ തന്നെ അറിയിക്കുകയോ ചെയ്തിട്ടില്ല. തൃശൂർ എസിപി കേസ് അന്വേഷിച്ചാൽ മാലപടക്കം പോലും ആവില്ല. എസിപിക്ക് തന്നോട് കാലങ്ങളായി ‘പ്രത്യേക സ്നേഹമുണ്ടെന്നും’ ശോഭാ സുരേന്ദ്രൻ പരിഹസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊട്ടിയത് മാലപ്പടക്കമല്ല. തന്നെ അപായപ്പെടുത്താൻ സംഘം ബൈക്കിൽ എത്തിയത് തന്നെയാണ്. വർഷങ്ങളായി ആഘോഷങ്ങളിൽ ഒരു പടക്കം പോലും തൻ്റെ വീടിന് മുൻപിൽ പൊട്ടിയിട്ടില്ല. മാലപ്പടക്കമായിരുന്നെങ്കിൽ അപ്പുറത്തുള്ള ആലിന് സമീപം പൊട്ടിക്കാമായിരുന്നുവെന്നും ശോഭസുരേന്ദ്രൻ പറഞ്ഞു.

ശോഭ സുരേന്ദ്രൻ്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയിൽ ദുരൂഹതയില്ലെന്നാണ് തൃശൂർ പൊലീസ് പറയുന്നത്. ഈസ്റ്ററിന് വാങ്ങിയ പടക്കം നാട്ടുകാരായ മൂന്നു യുവാക്കൾ ശോഭാ സുരേന്ദ്രൻ്റെ വീടിന് മുമ്പിൽ പൊട്ടിച്ചതാണെന്നാണ് പൊലീസ് ഭാഷ്യം. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് മാത്രം കേസെടുത്ത് യുവാക്കളെ വിട്ടയക്കുകയും ചെയ്തു.