
കഞ്ഞിമാത്രം കുടിച്ച് അരവയര്‍ നിറച്ച കുട്ടിക്കാലം; എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനെ നഷ്ടമായി; ബാലഗോകുലത്തിലൂടെ ബിജെപിയിലേക്കെത്തി; മത്സരിച്ചിടത്തൊക്കെ ബിജെപി വോട്ട് ഇരട്ടിയാക്കിയ മിടുക്കി; എല്ലാവരും ചേര്‍ന്ന് ഒതുക്കാന്‍ നോക്കിയപ്പോള്‍ കൈപിടിച്ച് കയറ്റിയത് കേന്ദ്ര നേതൃത്വം; പ്രതിനിധീകരിക്കുന്ന പാര്‍ട്ടിക്കും മുന്നോട്ട് വയ്ക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കുമപ്പുറം ഒരു സ്ത്രീ ഒറ്റയ്ക്ക് പോരടിച്ച് നേടിയ നീതിയുടെ കഥ
സ്വന്തം ലേഖകന്‍
കൊച്ചി: കഞ്ഞിമാത്രം കുടിച്ച് അരവയര്‍ നിറച്ച കുട്ടിക്കാലം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചതോടെ ദുരിതം കൂടുതല്‍ കഠിനമായി. പറക്കമുറ്റാത്ത ആറ് മക്കളുടെ ഉത്തരവാദിത്വം ഒറ്റയ്ക്ക് ചുമലിലേറ്റിയ അമ്മ കല്യാണിയായിരുന്നു ശോഭ എന്ന പെണ്‍കുട്ടിയുടെ മാതൃക. പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട അമ്മ ഉറച്ച ശബ്ദ്ങളും നിലപാടുകളും അവളുടെ സ്വഭാവത്തിൽ തുന്നിച്ചേര്‍ത്തു. വടക്കാഞ്ചേരിയില്‍ കൃഷി ഉപജീവനമാക്കിയ കുടുംബത്തിലെ ഇളയ കുട്ടിക്ക് പഠനകാലത്ത് വക്കീലാകണമെന്നായിരുന്നു മോഹം.
നാട്ടിലെ ബാലഗോകുലത്തിലൂടെ ശോഭാ സുരേന്ദ്രന്‍ എന്ന പെണ്‍കുട്ടി ആര്‍എസ്എസിലെത്തി, പിന്നെ ബിജെപിയിലേക്കും. ഒടുവില്‍ ശോഭാ സുരേന്ദ്രന്‍ ബിജെപിയില്‍ താരമാവുകയാണ്. എവിടെ മത്സിച്ചാലും ബിജെപി പ്രതീക്ഷിക്കുന്നതിന്റെ മൂന്നിരട്ടി വോട്ട് കൂട്ടുന്ന നേതാവ്. 2014ലെ തിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിച്ച് രണ്ടാംസ്ഥാനം നേടിയ മികവുമായാണ് ശോഭാ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ എത്തിയത്. ജയിച്ചില്ലെങ്കിലും വലിയ വോട്ട് വിഹിതമാണ് ശോഭാ സുരേന്ദ്രന്‍ നേടിയത്. വലിയ ബഹളമോ പണക്കൊഴുപ്പോ ഇല്ലാതെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് വോട്ട് പിടിക്കുന്ന രീതിയാണ് ശോഭയ്ക്ക്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല വിഷയത്തിലും മികച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ നേരിടാന്‍ മറ്റൊരായുധം ശോഭയ്ക്ക് ആവശ്യമില്ല. ഇതോടെ ഈ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനും കടകംപള്ളി സുരേന്ദ്രനും തമ്മിലെ പോരായി മാറുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയും പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും ശേഷം ഏറ്റവും കൂടുതല്‍ വോട്ട് അധികമായി നേടിയ ബിജെപി നേതാവായിരുന്നു ശോഭാ സുരേന്ദ്രന്‍.
എന്നിട്ടും ഒരു ഘട്ടത്തില്‍ ശോഭാ സുരേന്ദ്രന് സീറ്റ് പോലും സംസ്ഥാന നേതൃത്വം നിഷേധിച്ചു. ഗ്രൂപ്പുകളുടെ പിന്തുണയില്ലാത്തതിനാല്‍ ഏവരാലും ഒതുക്കപ്പെട്ട ശോഭയ്ക്ക് ഒടുവില്‍ അംഗീകാരം കിട്ടുന്നത് കേന്ദ്ര നേതൃത്വത്തില്‍ നിന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരം ബിജെപി ആസ്ഥാനത്ത് നിന്നാണ് ശോഭ സുരേന്ദ്രന് സീറ്റ് ഉറപ്പിച്ചത്. തുഷാര്‍വെള്ളാപ്പള്ളിയെ ഇറക്കി ശോഭാ സുരേന്ദ്രനെ വെട്ടാനുള്ള കേന്ദ്ര മന്ത്രി വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും അവസാന നീക്കവും ഇതോടെ പാളി.കഴക്കൂട്ടത്ത് കടകംപള്ളിയുമായി കൊമ്പ് കോര്‍ത്ത് ചരിത്രം സൃഷ്ടിച്ചാല്‍ ആ വിജയത്തിന് അവകാശി അവര്‍ മാത്രമായിരിക്കും എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി ശോഭയുടെ പോരാട്ടങ്ങള്‍ നല്‍കും..