
പാലക്കാട് : പാലക്കാട് കണ്ണാടിയില്‍ വോട്ടറായ വയോധികയ്ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ബിജെപി വെട്ടിലായിരിക്കുകയാണ്.
വോട്ടിന് നോട്ട് ആരോപണം തളളിയ ശോഭാ സുരേന്ദ്രൻ, തിരക്കഥ തയാറാക്കി കോണ്‍ഗ്രസ് പ്രവർത്തകർ തന്നെ വേട്ടയാടുകയായിരുന്നുവെന്നും കാറിലുണ്ടായിരുന്നവർ അശ്ശീല ആംഗ്യം കാണിച്ചതിനാലാണ് തടഞ്ഞതെന്നും പറഞ്ഞായിരുന്നു തിരിച്ചടിച്ചത്.
എന്നാല്‍ ശോഭയുടെ ആരോപണം പൂർണ്ണമായും തള്ളി കോണ്‍ഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ശോഭയോട് മോശം ആംഗ്യം കാണിച്ചിട്ടില്ലെന്നും പണം നല്‍കിയതിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നതോടെ, കയ്യോടെ പിടിക്കപ്പെട്ടതോടെ, ജാള്യത മറക്കാൻ ആരോപണങ്ങളുന്നയിക്കുകയാണെന്നും കോണ്‍ഗ്രസ് പ്രവർത്തകർ തിരിച്ചടിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘അവിചാരിതമായാണ് പണം കൊടുക്കുന്നത് കണ്ടത്. നേരത്തെ ഇവരുടെ വാഹനത്തെ ഫോളോ ചെയ്തിരുന്നുവെന്നത് ആരോപണം മാത്രമാണ്. പണം കൊടുക്കുന്നത് കണ്ടപ്പോള്‍ വീഡിയോ എടുത്തു.
ഇത് മനസിലായപ്പോഴാണ് ശോഭ അശ്ലീല ആംഗ്യം കാണിച്ചുവെന്ന ആരോപണം ഉയർത്തുന്നത്. കാറിലുണ്ടായിരുന്ന സ്ത്രീയാണ് പണം ശോഭയ്ക്ക് കൊടുത്തത്. ഈ സ്ത്രീ പാലക്കാടുള്ളതല്ലെന്നും കോണ്‍ഗ്രസ് പ്രവർത്തകർ വ്യക്തമാക്കി.



