
കൊല്ലം: നടൻ മോഹൻലാലുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖമായ കണ്ടും മിണ്ടിയുമെന്ന പരിപാടിയെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രൻ.
മുഖ്യമന്ത്രിയുടെ മുഖം കാണാൻ ജനത്തിന് താത്പര്യമില്ലാത്തതിനാലാണ് മോഹൻലാലിനെ ഒപ്പമിരുത്തി അഭിമുഖം നടത്തിയതെന്നും അവർ പറഞ്ഞു.
ബിജെപിയില്‍ ചേർന്ന മഹിളാ കോണ്‍ഗ്രസ് മുൻ സംസ്ഥാന ഉപാദ്ധ്യക്ഷയും ജില്ലാപഞ്ചായത്ത് മുൻ അംഗവുമായ ആർ രശ്മിക്ക് കൊട്ടാരക്കരയില്‍ നല്കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിണറായി വിജയൻ പറയുന്നതുകേട്ട് മന്ത്രി വീണാ ജോർജ് അഭിനയിക്കുകയായിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.



