play-sharp-fill
പത്ത് മാസത്തിന് ശേഷം ശോഭയെത്തി; യോഗത്തിന് വന്നില്ലെങ്കില്‍ നാളെ പത്ത് മണിക്ക് മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും; പിണക്കം മറന്നുള്ള വരവിന് പിന്നില്‍ കേന്ദ്രത്തിന്റെ കടുത്ത താക്കീത്

പത്ത് മാസത്തിന് ശേഷം ശോഭയെത്തി; യോഗത്തിന് വന്നില്ലെങ്കില്‍ നാളെ പത്ത് മണിക്ക് മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും; പിണക്കം മറന്നുള്ള വരവിന് പിന്നില്‍ കേന്ദ്രത്തിന്റെ കടുത്ത താക്കീത്

സ്വന്തം ലേഖകന്‍

തൃശൂര്‍: ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള പിണക്കം മറന്ന് ശോഭാ സുരേന്ദ്രനെത്തി. പത്ത് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അപ്രതീക്ഷിതമായാണ് തൃശൂരില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കുന്ന ബിജെപി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ശോഭ എത്തിയത്.

കേന്ദ്രനേതൃത്വത്തിന്റെ താക്കീതിന് പിന്നാലെയാണ് ശോഭ പാര്‍ട്ടി വേദിയിലെത്തിയത് എന്നാണ് വിവരം. യോഗത്തിനെത്തിയില്ലെങ്കില്‍ ഇനി പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന കടുത്ത നിലപാട് നേതൃത്വം സ്വീകരിച്ചുവെന്നും പറയപ്പെടുന്നു. സംഘടന ചുമതലയുളള പ്രഭാരി സി പി രാധാകൃഷ്ണന്‍ ശോഭയെ ഫോണില്‍ ബന്ധപ്പെടുകയും ഇന്നത്തെ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. യോഗത്തിന് എത്തിയില്ലെങ്കില്‍ നാളെ രാവിലെ പത്ത് മണിക്ക് മുന്‍പായി ശോഭയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി കൊണ്ടുളള തീരുമാനമുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയഅദ്ധ്യക്ഷന്‍ ജെ പി നദ്ദയെ നേരില്‍ കണ്ട് കാര്യങ്ങള്‍ സംസാരിക്കാനുളള സാദ്ധ്യത ശോഭ തേടിയെങ്കിലും അതിനും പാര്‍ട്ടി അനുമതി നല്‍കിയില്ലെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ ശോഭയ്ക്ക് സീറ്റ് ലഭിക്കില്ലെന്നും സൂചനയുണ്ട്. ദേശീയ അദ്ധ്യക്ഷന്‍ പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നായിരുന്നു ശോഭ സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.