video
play-sharp-fill

ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ പ്രൊഡ്യൂസര്‍ ശോഭാ ശേഖര്‍ അന്തരിച്ചു; മരണം അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ

ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ പ്രൊഡ്യൂസര്‍ ശോഭാ ശേഖര്‍ അന്തരിച്ചു; മരണം അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം:
ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ പ്രൊഡ്യൂസര്‍ തിരുവനന്തപുരം വഴുതക്കാട് ലെനിന്‍ നഗര്‍ നിരഞ്ജനത്തില്‍ ശോഭാ ശേഖര്‍ അന്തരിച്ചു.

40 വയസായിരുന്നു. അര്‍ബുദബാധയെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചരിത്രത്തില്‍ ബിരുദം നേടിയ ശേഷം തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമ കരസ്ഥമാക്കി. വെബ്‌ലോകം വെബ് പോര്‍ട്ടലിലും മംഗളം ദിനപത്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സുപ്രഭാതം, നേര്‍ക്കുനേര്‍ തുടങ്ങി ഏഷ്യാനെറ്റ് ന്യൂസിലെ വിവിധ പ്രോഗ്രാമുകളുടെ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു. വനിത, കന്യക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ പഴ്‌സനല്‍ സ്റ്റാഫ് ആയിരുന്ന വി.സോമശേഖരന്‍ നാടാര്‍ ആണ് പിതാവ്. മാതാവ്: പരേതയായ പി. പ്രഭ, രണ്ട് സഹോദരിമാരുണ്ട്.