play-sharp-fill
15 മുതല്‍ 20 മിനിറ്റ് വരെ ചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കി വെക്കുന്നത് മൈ​ഗ്രേൻ വേദന കുറയ്ക്കും; പിന്നിലെ കാരണമിതാണ്

15 മുതല്‍ 20 മിനിറ്റ് വരെ ചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കി വെക്കുന്നത് മൈ​ഗ്രേൻ വേദന കുറയ്ക്കും; പിന്നിലെ കാരണമിതാണ്

സ്വന്തം ലേഖകൻ

മൈഗ്രേന്‍ എന്നത് പലരുടെയും ഉറക്കം കെടുത്തുന്ന ഭീകര സ്വപ്നമാണ്. മൈഗ്രേന്‍ എന്നത് വിട്ടുമാറാത്ത ഒരു ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ എന്ന് വേണമെങ്കില്‍ പറയാം. തീവ്രത കുറഞ്ഞത് മുതല്‍ അതിതീവ്രമായ ആവര്‍ത്തന സ്വഭാവമുള്ള ഒരു തരം തലവേദനയായി ഇത് മാറാറുണ്ട്.

ചൂടുവെള്ളത്തില്‍ കാല്‍ മുക്കിവയ്ക്കുന്നത് മൈഗ്രേന്‍ വേദന പെട്ടെന്ന് കുറയ്ക്കുമെന്ന് അടുത്തകാലത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.  ചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവയ്ക്കുമ്പോള്‍ കാലിലെ രക്തക്കുഴലുകള്‍ വികസിക്കുകയും തലയില്‍ നിന്ന് രക്തം വലിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ മൈഗ്രേന്‍ വേദന കുറയ്ക്കുന്നു. ഇതാണ് ഇതിന് പിന്നിലെ ശാസ്ത്രമെന്ന് ഡോക്ടര്‍ വിശദീകരിക്കുന്നു. അസഹനീയമായ വേദന വരുമ്പോള്‍ പലരുടം വേദന സംഹാരികളെ അല്ലെങ്കില്‍ കോള്‍ഡ് കംപ്രസ്സുകള്‍ എന്നിവയെ ആശ്രയിക്കാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവയ്ക്കുന്നത് പലരിലും ഫലപ്രദമായി തോന്നാമെങ്കിലും ഇത് ഒരിക്കലും ഒരു ചികിത്സ രീതിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഡോ. ശിവ കുമാര്‍ പറഞ്ഞു. എന്നാല്‍ അടിയന്തരഘട്ടത്തില്‍ ഈ ടെക്‌നിക് പ്രയോഗിക്കാവുന്നതാണ്. വെള്ളത്തിന്‍റെ ചൂടു 37 മുതല്‍ 43 വരെ ഡിഗ്രി സെല്‍ഷ്യന് മുകളില്‍ പോകരുത്. 15 മുതല്‍ 20 മിനിറ്റ് വരെ ചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവെക്കാം. ഇത് കാലുകളിലെ രക്തക്കുഴലുകള്‍ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.