ഉലുവ ഇങ്ങനെ കഴിച്ചു നോക്കു;മുടി തഴിച്ചു വളരാനും ശരീര ഭാരം കുറക്കാനും ബെസ്റ് ആണ്

Spread the love

നമ്മുടെ അടുക്കളയിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ഉലുവ. ദഹനം മെച്ചപ്പെടുത്തുന്നതു മുതൽ ശരീരഭാരം കുറയ്ക്കാൻ വരെ സഹായിക്കുന്ന ഒന്നാണിത്. ഉലുവ എന്തിന് ഉപയോഗിക്കുന്നു എന്നതുപോലെ തന്നെ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതും പ്രധാനമാണ്.

video
play-sharp-fill

ഉലുവ കുതിർത്തുപയോഗിക്കുന്നതാണ് കൂടുതൽ ആരോഗ്യകരം. ഉലുവ ഒരു രാത്രി മുഴുവൻ കുതിർത്തു വയ്ക്കുമ്പോൾ അത് മൃദുവാകുന്നതോടൊപ്പം വളരെ എളുപ്പത്തിൽ ദഹിപ്പിക്കാനും ശരീരത്തിനാവുന്നു. ഉലുവ കുതിർക്കാതെ ഉപയോഗിച്ചാൽ അത് വളരെ കട്ടിയുള്ളതായതുകൊണ്ട് ഉദരത്തിനും അസ്വസ്ഥതയുണ്ടാക്കും.

ഉലുവ തിളപ്പിച്ചാൽ ചില ഹീറ്റ് സെൻസിറ്റീവ് ആയ പോഷകങ്ങൾ നഷ്ടപ്പെടുകയും ചെയ്യും. ഉലുവ കുതിരുമ്പോൾ ജെൽ പോലുള്ള മ്യൂസിലേജ് എന്ന വസ്തു പുറന്തള്ളുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ഉദരത്തിന്റെ സംരക്ഷണപാളിയായി പ്രവർത്തിക്കുന്നു. അസിഡിറ്റി, ആസിഡ് റിഫ്ലക്സ്, ദഹനക്കേട് ഇവ അകറ്റാൻ ഇത് സഹായിക്കുന്നു. വെറുംവയറ്റിൽ കഴിക്കുമ്പോഴാണ് ഈ ഗുണങ്ങൾ കൂടുതലായും ലഭിക്കുന്നത്.

എങ്ങനെ ഉപയോഗിക്കാം?
ഒരു ടീസ്പൂൺ ഉലുവ, ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഒരു രാത്രി കുതിരാനിടുക, പിറ്റേന്ന് പ്രഭാതഭക്ഷണത്തിന് മുൻപ് ഈ ഉലുവയും കുതിർത്ത വെള്ളവും കഴിക്കുക.
പ്രമേഹനിയന്ത്രണം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ സഹായിക്കും. ഉലുവ കാർബോഹൈഡ്രേറ്റിന്റെ വിഘടനം സാവധാനത്തിലാക്കുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതിനെ തടയുന്നു. പ്രമേഹരോഗികൾക്ക് ഏറെ പ്രധാനപ്പെട്ട കാര്യമാണിത്.

ഉലുവയിലെ സോല്യുബിൾ ഫൈബറും സംയുക്തങ്ങളും കുടലിലെ ഗ്ലൂക്കോസിന്റെ ആഗിരണം നിയന്ത്രിക്കുന്നു. ഭക്ഷണത്തിനു മുൻപ് ഉലുവ കഴിക്കുന്നതാണ് ഗുണകരം. ഉലുവയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവുണ്ട്.

അതുകൊണ്ട് ഇൻസുലിനോ പ്രമേഹമരുന്നുകളോ ഉപയോഗിക്കുന്നവർ വൈദ്യനിർദേശപ്രകാരം മാത്രമേ ഉലുവ കഴിക്കാൻ പാടുള്ളൂ. ഇല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാം വിധം കുറയാനിടയുണ്ട്. ഉലുവ കുതിർത്തു കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ഇവയാണ്