video
play-sharp-fill
ഉത്തരാഖണ്ഡിലെ ചമോലിയില്‍ വീണ്ടും മഞ്ഞ് മല ഇടിഞ്ഞു; രണ്ട് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ ഉദ്യോഗസ്ഥര്‍ മരിച്ചു. 291 പേരെ രക്ഷപ്പെടുത്തി; ഫെബ്രുവരിയില്‍ എണ്‍പതോളം പേര്‍ മരിച്ച ഹിമപാതത്തിന് ശേഷം സംസ്ഥാനം നേരിടുന്ന രണ്ടാമത്തെ വലിയ ദുരന്തം

സ്വന്തം ലേഖകന്‍

ഗോപേശ്വര്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഇന്ത്യ- ചൈന അതിര്‍ത്തിക്കടുത്തുള്ള നിതി താഴ്വരയില്‍ മഞ്ഞ് മല ഇടിഞ്ഞു. ഹിമപാതത്തില്‍ അകപ്പെട്ട 291 പേരെ രക്ഷപ്പെടുത്തി. രണ്ട് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ഉദ്യോഗസ്ഥര്‍ മരിച്ചു.

ജോഷിമഠ് സെക്ടറിലെ സുംന മേഖലയില്‍ കനത്ത മഞ്ഞ് വീഴ്ച്ചക്കിടെയാണ് സംഭവമെന്ന് ഇന്ത്യന്‍ സേനയുടെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹിമപാതത്തെക്കുറിച്ച് ബി ആര്‍ ഒ അധികൃതരാണ് ആദ്യം അറിയിക്കുകയും, മേഖലയില്‍ റോഡുപണി നടക്കുന്നുണ്ടായിരുന്നതിനാല്‍ ആളപായമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത മഞ്ഞുവീഴ്ച കാരണം പ്രദേശത്തേക്ക് ബന്ധപ്പെടാന്‍ ആദ്യം സാധിച്ചിരുന്നില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ സഹായം ഉറപ്പു നല്‍കിയെന്നും ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് പ്രതികരിച്ചു. ഫെബ്രുവരിയില്‍ ചമോലിയില്‍ ഉണ്ടായ മഞ്ഞിടിച്ചില്‍ ദുരന്തത്തില്‍ എണ്‍പതോളം പേര്‍ മരിച്ചിരുന്നു. ദുരന്ത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Tags :