ബിരുദ യോഗ്യതയുണ്ടോ?ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ഡെപ്യൂട്ടി രജിസ്ട്രാർ ആവാം

Spread the love

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ഡെപ്യൂട്ടി രജിസ്ട്രാർ (കരാർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.രണ്ട് ഒഴിവുകൾ.പ്രായപരിധി: 60.അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത.

video
play-sharp-fill

കേരളത്തിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ ഡെപ്യൂട്ടി രജിസ്ട്രാർ അല്ലെങ്കിൽ അതിനുമുകളിൽ തസ്തികയിൽ നിന്ന് വിരമിച്ചവർ ആയിരിക്കണം.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ https://www.sgou.ac.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.അവസാന തീയതി:25. അപേക്ഷയുടെ പ്രിന്റൗട്ട്,പ്രായം,യോഗ്യത,പരിചയം,സംവരണം തുടങ്ങിയ അവകാശങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 28ന് വൈകിട്ട് 5 മണിക്ക് മുൻപ് രജിസ്ട്രാർ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല,കുരീപ്പുഴ, കൊല്ലം – 691601 എന്ന വിലാസത്തിൽ സമർപ്പിക്കണം. വിശദമായ വിജ്ഞാപനം സർവകലാശാലയു‌ടെ ഔദ്യോഗിക വെബ് സൈറ്റായ www.sgou.ac.in ൽ ലഭ്യമാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group