വൈഎംസിഎ സബ് റിജിയന്‍ സ്‌നേഹസ്പര്‍ശം പദ്ധതിയ്ക്ക് കോട്ടയം ജില്ലയിൽ തുടക്കം ; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: വൈഎംസിഎ സബ് റിജിയന്‍ സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പുത്തനങ്ങാടി മാര്‍ തെയോഫിലോസ് സ്‌നേഹഭവനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു.

ചെയര്‍മാന്‍ ജോബി ജെയ്ക്ക് ജോര്‍ജ് അധ്യക്ഷതവഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ടോം കോര മുഖ്യസന്ദേശം നല്‍കി.

മുന്‍ ചെയര്‍മാന്‍ ലിജോ പാറെകുന്നുംപുറം, ഏബ്രഹാം കുര്യന്‍, ജനറല്‍ കണ്‍വീനര്‍ റോയി പി. ജോര്‍ജ്, അനൂപ് അബുബേക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. കുരുവിള വര്‍ഗീസ്, ബെന്നി കെ. പൗലോസ്, കുര്യക്കോസ് തോമസ്, ജോസ് പുന്നൂസ്, വിനോജ് കെ. ജോര്‍ജ്, സജി ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group