മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായ സ്‌നേഹാരാമം പദ്ധതി;കോട്ടയം ജില്ലയിലെ 17 മാലിന്യ കൂമ്പാര ഇടങ്ങൾ പൂന്തോട്ടമായി ആയി മാറി.

Spread the love

സ്വന്തം ലേഖിക.

video
play-sharp-fill

കോട്ടയം: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായ സ്‌നേഹാരാമം പദ്ധതിയിലൂടെ കോട്ടയം നഗരസഭയില്‍ മാലിന്യം വലിച്ചെറിഞ്ഞിരുന്ന 17 ഇടങ്ങള്‍ പൂന്തോട്ടങ്ങളായി മാറി.

 

കോട്ടയം നഗരസഭയിലെ വിവിധ സ്‌കൂളുകളിലെയും കോളജുകളിലെയും 17 നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളുടെ നേതൃത്വത്തിലാണ് നഗരസഭയില്‍ മാലിന്യം നിക്ഷേപിക്കപ്പെടുന്ന സ്ഥലങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടെത്തി വൃത്തിയാക്കി പൂന്തോട്ടമാക്കി മാറ്റിയത്.

 

ഇവിടെ വീണ്ടും മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാനാണ് പൂന്തോട്ടങ്ങള്‍ സ്ഥാപിക്കുന്നത്. നവംബര്‍ ആദ്യവാരം ആരംഭിച്ച പദ്ധതി ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തീകരിച്ചു. ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌നേഹാരാമങ്ങളുടെ തുടര്‍പരിപാലനം എൻ.എസ്.എസ്. നിര്‍വഹിക്കും. ഇതിനായി ഓരോ സ്‌നേഹാരമങ്ങള്‍ക്കും 5000 രൂപ വീതം ശുചിത്വമിഷൻ നല്‍കും.

 

കോടിമതയിലെ പാര്‍ക്കിംഗ് ഗ്രൗണ്ട്, അനശ്വര പോയിന്റ്, സെമിത്തേരി റോഡ്, തിരുവാതുക്കല്‍- അങ്ങാടി റോഡ്, പുന്നപ്പറമ്ബ്, ലോഗോസ് ജംഗ്ഷൻ, തുറമുഖം റോഡ്, എസ്.എച്ച്‌. മൗണ്ട് -ചുങ്കം റോഡിലെ ഗാന്ധി പ്രതിമ ജങ്ഷൻ, പുതിയ കോവില്‍, ഇറഞ്ഞാല്‍ പാലം, ബോട്ട് ജെട്ടി റോഡ്, കളത്തിക്കടവ് പാലം, നീലിമംഗലം, തൂത്തുട്ടി കവല, പുത്തൻ പാലം മിനി എം.സി.എഫ് പരിസരം, കോട്ടയം കുടുംബാരോഗ്യ കേന്ദ്രം പരിസരം, പുത്തൻ പാലം തുമ്പൂർമുഴി പരിസരം എന്നിവിടങ്ങളിലാണ് സ്‌നേഹാരാമങ്ങള്‍ നിര്‍മിച്ചത്.