നിരാലംബരായ അച്ഛനമ്മമാർക്ക് ആശ്രയമായ സ്നേഹക്കൂട് അഭയമന്ദിരത്തിന് ഗുരുവന്ദനം പുരസ്കാരം; ചങ്ങാനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ അവാർഡ് വിതരണം നിർവഹിച്ചു
കോട്ടയം: 25 വർഷക്കാലം എസ്എൻഡിപി ചങ്ങനാശ്ശേരി യൂണിയൻ്റെ അധ്യക്ഷനായിരുന്ന കെ.വി ശശികുമാറിന്റെ എട്ടാമത്തെ ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണവും അദ്ദേഹത്തിൻ്റെ സ്മരണയ്ക്കായി ചങ്ങനാശ്ശേരി എസ്എൻഡിപി യൂണിയൻ ഏർപ്പെടുത്തിയ ഗുരുവന്ദനം 2024 അവാർഡ് വിതരണവും യൂണിയൻ പ്രസിഡൻ്റ് ഗിരീഷ് കോനാട്ടിൻ്റെ അധ്യക്ഷതയിൽ ചങ്ങനാശ്ശേരി എസ് എൻ ഡി പി യൂണിയൻ ഹാളിൽ നടന്നു.
ചങ്ങാനാശ്ശേരി എം എൽ എ ജോബ് മൈക്കിൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ജീവകാരുണ്യ – സാമൂഹിക മേഖലയിലെ മികച്ച പ്രവർത്തനത്തിന് 2024 ലെ ഗുരുവന്ദന പുരസ്കാരത്തിന് അർഹരായ കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിന് വേണ്ടി ഫലകവും പതിനായിരം രൂപ ക്യാഷ് അവാർഡും ഡയറക്ടർ നിഷ സ്നേഹക്കൂട്, സെക്രട്ടറി അനുരാജ് ബികെ എന്നിവർക്ക് സമ്മാനിക്കുകയും ചെയ്തു.
ചങ്ങാനാശ്ശേരി എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതം ആശംസിച്ച യോഗത്തിന് യൂണിയൻ വൈസ് പ്രസിഡൻ്റ് പി എം ചന്ദ്രൻ നന്ദിയും അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ നടേശൻ, സജീവ് പൂവത്ത്, കെ വി ശശികുമാറിൻ്റെ സഹധർമ്മിണി ശാന്തമ്മ ശശിധരൻ എന്നിവർ സന്നിഹിതരായിരുന്നു,