മുട്ടത്തുവർക്കി ഗ്ലോബൽ വിദ്യാർഥി പുരസ്കാരം സ്നേഹ ടി.എസിന് ; ‘ആഴം’ എന്ന ചെറുകഥാസമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്

Spread the love

കോട്ടയം :മുട്ടത്തുവർക്കിയുടെ പേരിൽ മലയാള സർവകലാശാലയിലെ സാഹിത്യ രചനാ വിഭാഗത്തിലെ മികച്ച സർഗാത്മക കൃതിക്ക് നൽകുന്ന പുരസ്കാരം സ്നേഹ ടി എസ് ലഭിച്ചു. കെ പി രാമനുണ്ണി, ഡോ സി ഗണേഷ് എന്നിവർ കൺവീനർമാരായുള്ള സമിതിയാണ് പുരസ്കാരം നിശ്ചയിച്ചത്. എഴുത്തുകാരായ ഐസക്ക് ഈപ്പൻ, സുനിൽ ജോസ് എന്നിവർ ജൂറി അംഗങ്ങളായിരുന്നു.

video
play-sharp-fill

സ്നേഹ എഴുതിയ ആഴം എന്ന ചെറുകഥാസമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്. 5000 രൂപയും പ്രശസ്തി ശില്പവും അടങ്ങുന്ന പുരസ്കാരം സെപ്റ്റംബർ 16ന് മലയാള സർവകലാശാലയിൽ നടക്കുന്ന സ്വർണ്ണ പതക്ക വിതരണ ചടങ്ങിൽ വച്ച് എഴുത്തുകാരൻ വി ജെ ജെയിംസ് സമ്മാനിക്കുമെന്ന് മുട്ടത്തുവർക്കി ഗ്ലോബൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ അഡ്വ. രതീദേവി (മനുഷ്യാവകാശ പ്രവർത്തക) അറിയിച്ചു. വൈസ് ചാൻസലർ ഡോ സി. ആർ പ്രസാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രൊഫസർ എ ജി ഒലീന, ഡോ കെ എം അനിൽ, ആൻസി ഭായ് എന്നിവർ മുട്ടത്തുവർക്കിയെ കുറിച്ചുള്ള പ്രബന്ധങ്ങൾ അവതരിപ്പിക്കും