ഭര്‍ത്താവിനെ കുറിച്ച് സ്നേഹ:-‘ഞാൻ പറഞ്ഞാല്‍ പോലും ഗൗനിക്കാതെ വിടുന്ന വിഷയങ്ങള്‍ മകള്‍ പറഞ്ഞാല്‍ പ്രസന്ന ചെയ്യും’
മലയാള സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നായികയാണ് സ്‌നേഹ. വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ താരം ആരാധകരെ വിസ്മയിപ്പിച്ചു.
തമിഴില്‍ മാത്രമല്ല തെലുങ്ക്, മലയാളം സിനിമകളിലും സജീവമായിരുന്നു താരം. അച്ചമുണ്ട് അച്ചമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സ്നേഹയും ഭർത്താവും നടനുമായ പ്രസന്നയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലായി. രണ്ട് മക്കള്‍ക്കൊപ്പം സന്തോഷകരമായി കുടുംബജീവിതം നയിക്കുമ്ബോഴും ഇരുവരും അഭിനയ ജീവിതവും വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.
ഇപ്പോഴും സ്നേഹ നായിക വേഷങ്ങള്‍ ചെയ്യാറുണ്ട്. പ്രസന്ന സഹനടൻ, വില്ലൻ റോളുകളിലാണ് കൂടുതല്‍ തിളങ്ങുന്നത്. വിഹാൻ, ആധ്യാന്ത എന്നിങ്ങനെയാണ് ഇരുവരുടെയും മക്കളുടെ പേരുകള്‍. മക്കള്‍ക്ക് ഒമ്ബതും നാലും വയസ് മാത്രമെ പ്രായമുള്ളുവെന്നതുകൊണ്ട് തന്നെ സിനിമകള്‍ സ്നേഹ തെരഞ്ഞെടുക്കുന്നത് പോലും വീടിനോട് ചേർന്ന് നില്‍ക്കുന്ന ഷൂട്ടിങ് ലൊക്കേഷൻ നോക്കിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കളെ വിട്ട് പിരിഞ്ഞ് നില്‍ക്കാനുള്ള മടികൊണ്ട് നല്ല അവസരങ്ങള്‍ പലതും സ്നേഹ വേണ്ടെന്ന് വെച്ചിട്ടുള്ളതായി ഭർത്താവ് പ്രസന്ന തന്നെ വെളിപ്പെടുത്തിയിരുന്നു. മക്കളും കുടുംബവുമാണ് സ്നേഹയുടെ ഫസ്റ്റ് പ്രയോറിറ്റി. എന്റെ പ്രയോറിറ്റി ആദ്യം വർക്കിനാണ്. അടുത്തിടെ തെലുങ്കിലെ ഒരു സൂപ്പർ താരത്തിന്റെ സിനിമയില്‍ ജോഡിയായി അഭിനയിക്കാൻ സ്നേഹയ്ക്ക് അവസരം വന്നിരുന്നു. പ്രശസ്തനായ ഒരു സംവിധായകന്റെ പ്രോജക്ടാണ്. സിനിമയുടെ ഷൂട്ടിങ് അറുപത് ദിവസം ആന്ധ്രയിലുള്ള ഒരു ഉള്‍ഗ്രാമത്തിലായിരുന്നു.
നല്ല പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ സ്നേഹ അത് വേണ്ടെന്ന് വെച്ചു. അറുപത് ദിവസം മക്കളെ വിട്ട് മാറി നില്‍ക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് സ്നേഹ ആ അവസരം വേണ്ടെന്ന് വെച്ചത്. ഞാനായിരുന്നു സ്നേഹയുടെ സ്ഥാനത്തെങ്കില്‍ ജോലിയാണ് പ്രധാനമെന്ന് പറഞ്ഞ് ഉറപ്പായും ആ സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ടാകും.
ചെറിയ കാര്യങ്ങള്‍ക്കൊണ്ട് തൃപ്തിപ്പെടുന്നയാളാണ് സ്നേഹ എന്നാണ് പ്രസന്ന പറഞ്ഞത്. ചെന്നൈയിലുള്ളപ്പോള്‍ ഞായാറാഴ്ചകളില്‍ ഷൂട്ടില്‍ നിന്ന് ഒഴിവാക്കാൻ സംവിധായകരോട് ഞാൻ റിക്വസ്റ്റ് ചെയ്യാറുണ്ട്. ആ ഒരു ദിവസം മക്കള്‍ക്കൊപ്പം ചിലവഴിക്കാമല്ലോ. മോനും മോളും ചെറിയ കുട്ടികളായതിനാല്‍ അവർക്ക് ഇപ്പോഴാണ് എന്നെ ഏറ്റവും കൂടുതല്‍ ആവശ്യം. കുറച്ച് കൂടി വലുതായാല്‍ അവർക്ക് സുഹൃത്തുക്കളൊക്കെ വരും.
അപ്പോള്‍ പിന്നെ നമ്മളുടെ അസാന്നിധ്യം അവരെ അധികം ബാധിക്കില്ലെന്നായിരുന്നു മക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് പിന്നിലെ കാരണമായി സ്നേഹ പറഞ്ഞത്. അതേ അഭിമുഖത്തില്‍ മകളുമായി പ്രസന്നയ്ക്കുള്ള അടുപ്പത്തിന്റെ ആഴത്തെ കുറിച്ച് സ്നേഹയും സംസാരിച്ചിരുന്നു. പ്രസന്നയുടെ പെറ്റാണ് മകള്‍. ഞാൻ പറഞ്ഞാല്‍ പോലും കേള്‍ക്കാത്ത കാര്യങ്ങള്‍ മകള്‍ പറഞ്ഞാല്‍ പ്രസന്ന ചെയ്യും. മോള്‍ എന്ത് ചെയ്താലും പ്രസന്നയ്ക്ക് ഓക്കെയാണ്
എന്നാല്‍ അതേ കാര്യം മോൻ വിഹാൻ ചെയ്താല്‍ പ്രസന്ന സമ്മതിക്കില്ലെന്നാണ് സ്നേഹ പറഞ്ഞത്. സ്നേഹയ്ക്ക് പോലും അവളുടെ അച്ഛനോടാണ് ഒരു പൊടിക്ക് സ്നേഹക്കൂടുതല്‍. അച്ഛൻ-മകള്‍ കണക്ഷനെ കുറിച്ച് പറഞ്ഞാല്‍ എല്ലാവർക്കും മനസിലായികൊള്ളണമെന്നില്ല. ശരിയും തെറ്റും പറഞ്ഞ് കൊടുക്കുന്നതിന് മോനും മോള്‍ക്കും രണ്ട് ടാറ്റിക്സാണ് ഞാൻ ഉപയോഗിക്കുന്നതെന്നായിരുന്നു പ്രസന്നയുടെ മറുപടി.
ഇരുവരുടെയും ഒരു വർഷം പഴക്കമുള്ള അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. സ്നേഹ ഏറ്റവും അവസാനം പ്രത്യക്ഷപ്പെട്ടത് വിജയ്-വെങ്കട് പ്രഭു സിനിമ ഗോട്ടിലാണ്. വിജയിയുടെ നായിക വേഷമാണ് സ്നേഹ ചെയ്തത്. ഭൂപതി അടക്കമുള്ള സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളതിനാല്‍ ഗോട്ട് റിലീസ് സമയത്ത് സ്നേഹ-വിജയ് കോമ്ബോ ആരാധകർ ആഘോഷമാക്കിയിരുന്നു.
ദുല്‍ഖർ സല്‍മാൻ സിനിമ കിങ് ഓഫ് കൊത്തയിലാണ് പ്രസന്ന അവസാനമായി അഭിനയിച്ചത്. സ്നേഹയെപ്പോലെ തന്നെ തെലുങ്കില്‍ നിന്നും പ്രസന്നയെ തേടി നിരവധി അവസരങ്ങള്‍ വരാറുണ്ട്.