എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയന്റെ ആഭിമുഖ്യത്തില്‍ ചതയാഘോഷ വിളംബര വാഹനജാഥ നാളെ നടക്കും: യൂണിയൻ ചെയർമാൻ കെ.പദ്‌മകുമാർ ഉദ്ഘാടനം ചെയ്യും.

Spread the love

എരുമേലി: എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയന്റെ ആഭിമുഖ്യത്തില്‍ ചതയാഘോഷ വിളംബര വാഹനജാഥ നാളെ നടക്കും. മറ്റന്നൂർക്കര ശാഖയില്‍ നിന്നും ആരംഭിക്കുന്ന വിളംബര ജാഥ യൂണിയൻ ചെയർമാൻ കെ.പദ്‌മകുമാർ ഉദ്ഘാടനം ചെയ്യും.

രാവിലെ 7 മുതല്‍ ആരംഭിക്കുന്ന വിളംബരജാഥയ്ക്ക് യൂണിയൻ കണ്‍വീനർ ബ്രഷ്‌നേവ്.പി.എസ്, യൂണിയൻ വൈസ് ചെയർമാൻ ഉണ്ണികൃഷ്‌ണൻ സി.എസ് എന്നിവർ ക്യാപ്റ്റൻമാരാകും.

ജാഥ ക്യാപ്റ്റൻമാർക്ക് യൂത്ത്മൂവ്മെന്റ് ചെയർമാൻ സുരേഷ് കുമാർ സി.ആർ, വൈസ് ചെയർമാൻ ആരോമല്‍ ജഗല്‍ജീവ് എന്നിവർ സ്വീകരണം നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീനാരായണ യൂത്ത്മൂവ്‌മെന്റ് കോ ഓർഡിനേഷൻ നല്‍കും. ശ്രീനാരായണ വനിതാസംഘം, ശ്രീനാരായണ സൈബർസേന എന്നീ പോഷക സംഘടനകള്‍

വിളംബര ജാഥയുടെ പങ്കാളിത്തം വഹിക്കും. സമാപന സമ്മേളനം എരുമേലി ശാഖയില്‍ നടക്കും. സമ്മേളനം യോഗം ബോർഡ് മെമ്പർ എം.പി അജിത്കുമാർ ഉദ്ഘാടനം ചെയ്യും.