എസ്‌എൻഡിപി യോഗം ചങ്ങനാശേരി യൂണിയന്‍റെ ശാഖാ നേതൃത്വ സംഗമം നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു കോണ്ടൂർ ബാക്ക് വാട്ടർ റിസോർട്ടില്‍ നടത്തും.

Spread the love

ചങ്ങനാശേരി: എസ്‌എൻഡിപി യോഗം ചങ്ങനാശേരി യൂണിയന്‍റെ ശാഖാ നേതൃത്വ സംഗമം നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു കോണ്ടൂർ ബാക്ക് വാട്ടർ റിസോർട്ടില്‍ നടത്തും.

video
play-sharp-fill

എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തും.

എസ്‌എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നല്‍കും. ചങ്ങനാശേരി യൂണിയന്‍റെ കീഴിലുള്ള 59 ശാഖകളുടെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരവാഹികള്‍, കുടുംബയൂണിറ്റ് ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍ ഉള്‍പ്പെടെ 1800ല്‍ അധികം പേർ പങ്കെടുക്കും. ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ സംഗമത്തില്‍ ചർച്ച ചെയ്യും.

നേതൃത്വ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി യൂണിയൻ പ്രസിഡന്‍റ് ഗിരീഷ് കോനാട്ട്, സെക്രട്ടറി സുരേഷ് പരമേശ്വരൻ, വൈസ് പ്രസിഡന്‍റ് പി.എം. ചന്ദ്രൻ എന്നിവർ അറിയിച്ചു.