തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സമുദായത്തെ അപ്പാടെ അകറ്റിനിർത്തിയത് അംഗീകരിക്കാനാവില്ലെന്നു എസ്.എൻ.ഡി.പി: മൂന്നു മുന്നണികളെയും പാഠം പഠിപ്പിക്കാൻ പണി തുടങ്ങി എസ് എൻ ഡി പി നേതൃത്വം .

Spread the love

കോട്ടയം: കാര്യം കാണാൻ മാത്രം സമുദായ നേതാക്കളുടെ വീട്ടുപടിക്കലെത്തുന്ന മുന്നണി നേതാക്കള്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സമുദായത്തെ അപ്പാടെ അകറ്റിനിർത്തിയത് അംഗീകരിക്കാനാവില്ലെന്നു എസ്.എൻ.ഡി.പി.
ഈ അവഗണനയ്ക്ക് മൂന്ന് മുന്നണികളും കനത്ത വില കൊടുക്കേണ്ടി വരുമെന്നും സമുദായത്തിന്റെ ശക്തിയെന്തെന്ന് രാഷ്ട്രീയത്തിലെ പിന്തിരിപ്പൻമാരായ നേതാക്കള്‍ക്ക് മനസിലാക്കി കൊടുക്കുമെന്നും നേതാക്കള്‍ പറഞ്ഞത് ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നു പറഞ്ഞത് എൻഡിഎയ്ക്ക് തിരിച്ചടിയാകുമെന്നു ആശങ്ക.

video
play-sharp-fill

സിറ്റിങ് സീറ്റുപോലും ബി.ഡി.ജെ.എസിന് നല്‍കില്ലെന്ന നിലപാട് ജില്ലയില്‍ ബി.ജെ.പി സ്വീകരിച്ചു.
ഇതോടെ ബി.ഡി.ജെ.എസിൻ്റെ പിന്തുണ കൊണ്ടു മാത്രം എൻഡിഎയ്ക്ക് ഭരണം കിട്ടിയ പള്ളിക്കത്തോട്ടില്‍ ഉള്‍പ്പടെ ഒറ്റയ്ക് മത്സരിക്കാൻ ബി.ഡി.ജെ.എസ് നിർബന്ധിതരായി.

ചങ്ങനാശേരിയിലും പാലായിലും സമാന അവഗണന നേരിട്ടു.
പാലാ നഗരസഭാ തെരഞ്ഞെടുപ്പില്‍ സമുദായാംഗങ്ങളെ പരിപൂർണമായും മൂന്നണികള്‍ അവഗണിച്ചുവെന്ന പ്രതിഷേധമുയർത്തിയാണ് എസ്.എൻ.ഡി.പി. യോഗം മീനച്ചില്‍ യൂണിയനും പാലാ നഗരപരിധിയിലെ രണ്ട് എസ്.എൻ.ഡി.പി. ശാഖാകളും ഇപ്പോള്‍ രംഗത്തു വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ നഗരസഭയിലെ 26 വാർഡുകളിലേക്കുള്ള സ്‌ഥാനാർത്ഥികളെ നിർണയിച്ചപ്പോള്‍ ഈഴവ സമുദായത്തില്‍പ്പെട്ട ഒരാളെപ്പോലും ഉള്‍ക്കൊള്ളിക്കാതെ ഇടതു – മുന്നണികളും എൻ.ഡി.എയും കടുത്ത അവഗണന കാട്ടുകയായിരുന്നുവെന്ന് മീനച്ചില്‍
യൂണിയൻ നേതാക്കളും പാലാ ടൗണ്‍, പാലാ തെക്കേക്കര ശാഖാ ഭാരവാഹികളും കുറ്റപ്പെടുത്തി.

ഇപ്പോഴും അയിത്തവും അവഗണനയും വച്ചുപുലർത്തുന്ന വരാണ് മൂന്നു മുന്നണിയിലെയും ചില നേതാക്കളെന്ന് യോഗം കുറ്റപ്പെടുത്തുമ്ബോള്‍ അത് ലക്ഷ്യം വെക്കുന്നത് ബി.ജെ.പിയെയാണെന്ന് എറെക്കുറേ വ്യക്തമാണ്.
സമുദായത്തിൻ്റെ ശക്തി തെളിയിക്കാൻ എസ്.എൻ.ഡി.പി അട്ടിമറികള്‍ നടത്തുമോ എന്നാണ് മുന്നണികള്‍ക്ക് ആശങ്ക