play-sharp-fill
വിവാദങ്ങളൊഴിയാതെ എസ്.എൻ.ഡി.പി : പബ്ലിക് ട്രസ്റ്റായ എസ്.എൻ ട്രസ്റ്റിനെ വെള്ളാപ്പള്ളി നടേശൻ ഫാമിലി ട്രസ്റ്റാക്കി മാറ്റി ; ട്രസ്റ്റിലെ 70% പേരും വെള്ളാപ്പള്ളിയുടെ കുടുംബാംഗങ്ങളും  ശിങ്കിടികളുമാണെന്ന്   ശ്രീനാരായണ സഹോദരധർമ്മവേദി

സ്വന്തം ലേഖകൻ

കൊല്ലം: വീണ്ടുമൊരു ഇടവേളയ്ക്ക് ശേഷം എസ്.എൻ.ഡി.പിയെ ബന്ധപ്പെട്ട് വിവാദങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ പബ്ലിക്ക് ട്രസ്റ്റായ എസ് എൻ ട്രസ്റ്റിനെ വെള്ളാപ്പള്ളി നടേശൻ ഫാമിലി ട്രസ്റ്റാക്കി മാറ്റിയെന്ന ആരോപണങ്ങളുമായി ശ്രീനാരായണ സഹോദരധർമവേദി രംഗത്ത്.

എസ്.എൻ.ട്രസ്റ്റിൽ മറ്റാർക്കും അംഗത്വം നൽകാതെ 70% പേരും വെള്ളാപ്പള്ളിയുടെ കുടുംബവും ശിങ്കിടികളുമാണെന്നും  ശ്രീനാരായണ സഹോദരധർമ്മവേദി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ എസ് എൻ ട്രസ്റ്റിലെ ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ സർക്കാർ ഇടപെടണമെന്ന് ശ്രീനാരായണ സഹോദരധർമവേദി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ എസ് എൻ ട്രസ്റ്റിൽ അംഗത്വം നൽകുന്നത് വെള്ളാപ്പള്ളി നടേശന്റെ ഇംഗിതത്തിന് നിൽക്കുന്നവർക്ക് മാത്രമാണ്.

ട്രസ്റ്റിൽ നിലവിലുള്ള പ്രതിനിധികളുടെ കാലാവധി കഴിഞ്ഞതിനാൽ സർക്കാർ ഏറ്റെടുത്ത് ട്രസ്റ്റിന് റിസീവർ ഭരണം ഏർപ്പെടുത്തി ഇലക്ഷൻ നടത്തണമെന്ന ആവശ്യവും ശ്രീനാരായണ സഹോദരധർമ്മവേദി മുന്നോട്ടുവച്ചിട്ടുണ്ട്.