video
play-sharp-fill

എസ്.എൻ.ഡി.പിയിലും എസ്. എൻ ട്രസ്റ്റിലും കോടികളുടെ അഴിമതി വെള്ളാപ്പള്ളി നടത്തിയിട്ടുണ്ട് ; ഗുരുതര ആരോപണവുമായി വെള്ളാപ്പള്ളി നടേശന്റെയും തുഷാറിന്റെയും വിശ്വസ്തനായിരുന്ന സുഭാഷ് വാസു

എസ്.എൻ.ഡി.പിയിലും എസ്. എൻ ട്രസ്റ്റിലും കോടികളുടെ അഴിമതി വെള്ളാപ്പള്ളി നടത്തിയിട്ടുണ്ട് ; ഗുരുതര ആരോപണവുമായി വെള്ളാപ്പള്ളി നടേശന്റെയും തുഷാറിന്റെയും വിശ്വസ്തനായിരുന്ന സുഭാഷ് വാസു

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ ഗുരുതര ആരോപണവുമായി മാവേലിക്കര യൂണിയൻ പ്രസിഡന്റും സ്‌പൈസസ് ബോർഡ് ചെയർമാനുമായ സുഭാഷ് വാസു രംഗത്ത്.

സംഘടനയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നും എസ്എൻഡിപിയിലും എസ്എൻ ട്രസ്റ്റിലും കോടികളുടെ അഴിമതി നടത്തിയെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഒരു കാലത്ത് വെള്ളാപ്പള്ളി നടേശന്റേയും പിന്നീട് തുഷാറിന്റെയും വിശ്വസ്തനായിരുന്ന സുഭാഷ് വാസുവാണ് എസ.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സമുദായ എല്ലാത്തിനും മറുപടി നൽകുമെന്നും കാര്യങ്ങൾ എങ്ങനെ വന്നുഭവിക്കുമെന്നു കാണാമെന്നും സുഭാഷ് വാസുവിന്റെ ആരോപണത്തോട് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ ഒട്ടുമിക്ക യൂണിയനുകളും വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും പ്രവർത്തനത്തിൽ കടുത്ത വിയോജിപ്പ് ഉള്ളവരാണെന്നും സുഭാഷ് വാസുവും അനുകൂലികളും പറയുന്നു. 136 യുണിയനുകളിൽ 90 യൂണിയനുകൾ ഒപ്പമുണ്ടെന്നാണ് അവകാശവാദം. അടുത്തമാസം ഇവരുടെ യോഗം വിളിച്ച് പരസ്യമായി പ്രതികരിക്കാനാണ് നീക്കം. മുൻ ഡിജിപി ടി.പി.സെൻകുമാർ കൂടി വിമതപക്ഷത്ത് ഉണ്ടെന്നാണ് സൂചന