എൻഎസ്‌എസ് – എസ്‌എൻഡിപി സഖ്യം ഇനിയില്ല; തുഷാർ വെള്ളാപ്പള്ളിയുടെ പ്രസ്താവന തള്ളി ജി. സുകുമാരൻ നായര്‍

Spread the love

കോട്ടയം: എൻഎസ്‌എസ് – എസ്‌എൻഡിപി ഐക്യം സാധ്യമാണെന്ന തുഷാർ വെള്ളാപ്പള്ളിയുടെ പ്രസ്താവന തള്ളി എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി.
സുകുമാരൻ നായർ രംഗത്ത്.

video
play-sharp-fill

ഈ കൂട്ടുകെട്ട് എന്നത് അവസാനിച്ച അധ്യായമാണെന്നും അത് പുനരാരംഭിക്കാൻ സംഘടനയ്ക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുഷാർ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സുകുമാരൻ നായർ കോട്ടയത്ത് പറഞ്ഞു.

വെള്ളാപ്പള്ളി നടേശന് പത്മ പുരസ്കാരം ലഭിച്ചതില്‍ എതിർപ്പില്ല. എന്നാല്‍ ചില പ്രത്യേക രാഷ്ട്രീയ അജണ്ടകള്‍ മുന്നില്‍ കണ്ടുള്ള നീക്കങ്ങളില്‍ ഭാഗമാകാൻ എൻഎസ്‌എസിനെ കിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സംഘടനയ്ക്ക് പ്രത്യേക താല്‍പ്പര്യങ്ങളില്ല. സമുദായ അംഗങ്ങള്‍ക്ക് അവരുടെ ഇഷ്ടാനുസരണം വോട്ട് രേഖപ്പെടുത്താം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള പ്രശ്നങ്ങള്‍ വ്യക്തിപരമാണ്. ഇത് കോണ്‍ഗ്രസ് പാർട്ടിയോടുള്ള മൊത്തത്തിലുള്ള വിരോധമായി വ്യാഖ്യാനിക്കേണ്ടതില്ല.