play-sharp-fill
മാങ്ങാനം എസ്.എൻ.ഡി.പി ശാഖാ ഗുരുമന്ദിരത്തിനു നേരെ ആക്രമണം: ഗുരുമന്ദിരത്തിന്റെ ചില്ലുകൾ തകർത്തു; ആക്രമണത്തിനു പിന്നിൽ ആസൂത്രിത നീക്കം; ആക്രമണം നടത്തിയത് മുഖംമറച്ചെത്തിയ അക്രമി

മാങ്ങാനം എസ്.എൻ.ഡി.പി ശാഖാ ഗുരുമന്ദിരത്തിനു നേരെ ആക്രമണം: ഗുരുമന്ദിരത്തിന്റെ ചില്ലുകൾ തകർത്തു; ആക്രമണത്തിനു പിന്നിൽ ആസൂത്രിത നീക്കം; ആക്രമണം നടത്തിയത് മുഖംമറച്ചെത്തിയ അക്രമി

തേർഡ് ഐ ബ്യൂറോ

കോട്ടയം: മാങ്ങാനം എസ്.എൻ.ഡി.പി ശാഖാ ഗുരുമന്ദിരത്തിനു നേരെ ആക്രണം. ക്ഷേത്രത്തിൽ വൻ നാശം. ആക്രമണം നടത്തിയത് മുഖം മറച്ചെത്തിയ അക്രമി. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.

ചൊവ്വാഴ്ച രാത്രി 12.30 നാണ് മാങ്ങാനം – പുതുപ്പള്ളി റോഡരികിലുള്ള എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ ഗുരുദേവക്ഷേത്രത്തിനു നേരെ ആക്രമണം ഉണ്ടായത്. മുഖം മറച്ച് എത്തിയ അക്രമി ക്ഷേത്രത്തിനുള്ളിലെ കൽവിളക്ക്, ഗണപതിഹോമം നടത്തുന്ന മണ്ഡലം, ഓംവിളക്ക് എന്നിവ അടിച്ചു തകർക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൽ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ എല്ലാം തന്നെ സിസിടിവി ക്യാമറിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കമ്പിവടിയ്ക്കു സമാനമായ ആയുധം ഉപയോഗിച്ചാണ് ഇയാൾ ആക്രമണം നടത്തിയിരിക്കുന്നതെന്നു സിസിടിവിയിൽ വ്യക്തമാണ്. ഇവ ഉപയോഗിച്ച് ഓരോ സാധനങ്ങളായി ഇയാൾ അടിച്ചു തകർക്കുകയായിരുന്നു.

രാവിലെ ക്ഷേത്രത്തിൽ കമ്മിറ്റി അംഗങ്ങൾ എത്തിയപ്പോഴാണ് ആക്രമണം നടന്ന വിവരം അറിയുന്നത്. തുടർന്നാണ് ഇവർ വിവരം പൊലിസിൽ അറിയിച്ചത്. ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.പി ബിനോയ്, എസ്.ഐ രഞ്ജിത്ത് വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നു സംശയിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പായതിനാൽ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത് എന്നു സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.