video
play-sharp-fill

എസ്.എൻ.ഡി.പി നേതാവ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ ; മരിച്ചത് വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്ഥൻ

എസ്.എൻ.ഡി.പി നേതാവ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ ; മരിച്ചത് വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്ഥൻ

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ :എസ്എൻഡിപി നേതാവിനെ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

എസ്.എൻ.ഡി.പി യൂണിയൻ ഓഫീസ് മുറിയിലാണ് മഹേശനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴുമണിയോടെ വീട്ടിൽ നിന്നും തന്റെ സ്‌കൂട്ടറിലാണ് ഓഫിസിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂട്ടർ പുറത്ത് പാർക്ക് ചെയ്തിട്ടുണ്ട്.മഹേശനെ ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാട്ടുകാർ വിവമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയാണ് തുടർ നടപടി സ്വീകരിച്ചത്.

മൈക്രോഫിനാൻസ്,സ്‌കൂൾ നിയമനം തുടങ്ങിയ നിരവധി കേസുകളുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി നേരിട്ടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടികാണിച്ച് മഹേശൻ യൂണിയൻ ഭാരവാഹികൾക്ക് നേരത്തെ കത്ത് അയച്ചിരുന്നു.

മൈക്രോഫിനാൻസ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം മഹേശനിൽ നിന്നും മൊഴിയെടുത്തിരുന്നു. തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മറ്റൊരു കത്ത് ക്രൈംബ്രാഞ്ചിന് മഹേശൻ നൽകിയിരുന്നതായുമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.