
എസ്എൻഡിപി യോഗത്തിലെ വ്യാപകമായ തട്ടിപ്പിനെയും അഴിമതികളെയും കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി സംസ്ഥാന നേതൃത്വം
കുട്ടിക്കാനം (ഇടുക്കി): എസ്.എൻ.ഡി.പി.യോഗത്തിലെ വ്യാപകമായ തട്ടിപ്പിനെയും അഴിമതികളെയും കുറിച്ചു സമഗ്ര അന്വേഷണം വേണമെന്ന് എസ്.എൻ.ഡി.പി. സംരക്ഷണ സമിതി സംസ്ഥാന നേതൃത്വം സർക്കാരിനോട് ആവശ്യപ്പെട്ടു.
എസ് എൻ ഡി പി യോഗത്തിലും എസ് എൻ ട്രസ്റ്റിലും അയ്യായിരത്തിൽ ഏറെ കോടിയുടെ തട്ടിപ്പ് അടുത്ത കാലങ്ങളിൽ നടന്നു.
യോഗത്തെ ഗുരു ധർമ്മത്തിൽ ഊന്നിയ സാമൂഹ്യ പരിഷ്ക്കരണ പാതയിലേക്കു തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം സമിതി വിജയത്തിലെത്തിക്കും. അതോടൊപ്പം, യോഗത്തെ മദ്യ മാഫിയയുടെ കരങ്ങളിൽ നിന്നും മോചിപ്പിക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് സമിതി അധ്യക്ഷൻ അഡ്വക്കേറ്റ് കൊല്ലം എസ് ചന്ദ്ര സേനൻ ഇവിടെ ആർ ശങ്കർ നഗറിൽ ഇന്നു രാവിലെ നടന്ന ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ ജില്ലകളിൽ നിന്നുള്ള 120 ഓളം പ്രാദേശിക സമിതി നേതാക്കൾ പങ്കെടുക്കുന്ന യോഗത്തെ ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി നാളെ (തിങ്കളാഴ്ച) അഭിസംബോധന ചെയ്യും.
എസ് എൻ ഡി പി യോഗത്തിൽ നേതൃത്വമാറ്റം ആവശ്യപ്പെട്ട് രംഗത്തുള്ള ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃ സംഗമം ക്യാമ്പിൻ്റെ രണ്ടാം ദിവസം നടക്കും. വിവിധ മുൻനിര സംഘടനാ നേതാക്കൾ യോഗത്തിൽ സംസാരിക്കും.