play-sharp-fill
സ്‌നാപ് ഡീലില്‍ വ്യാജ സമ്മാനത്തുക ക്ലെയിം ചെയ്തു;യുവതിയ്ക്ക് നഷ്ടമായത്  1.13 കോടിയിലേറെ രൂപ ;സൈബര്‍ തട്ടിപ്പിനിരയായത്  തൃപ്പൂണിത്തുറ സ്വദേശിനിയായ   യുവതി

സ്‌നാപ് ഡീലില്‍ വ്യാജ സമ്മാനത്തുക ക്ലെയിം ചെയ്തു;യുവതിയ്ക്ക് നഷ്ടമായത് 1.13 കോടിയിലേറെ രൂപ ;സൈബര്‍ തട്ടിപ്പിനിരയായത് തൃപ്പൂണിത്തുറ സ്വദേശിനിയായ യുവതി

കൊച്ചി: കൊച്ചിയില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സ്നാപ്ഡീലില്‍ നിന്ന് വ്യാജ സമ്മാനത്തുക ക്ലെയിം ചെയ്തതോടെയാണ് തൃപ്പൂണിത്തുറ സ്വദേശിനി ശോഭാ മേനോന്‍ തട്ടിപ്പിനിരയായത്.1.13 കോടി രൂപയാണ് ശോഭയ്ക്ക് നഷ്ടമായത്. ഇവരുടെ പരാതിയില്‍ എറണാകുളം സൈബര്‍ പോലീസ് കേസെടുത്തു.

ഈ വര്‍ഷം മാര്‍ച്ച്‌ 26 നും സെപ്റ്റംബര്‍ 9 നും ഇടയിലാണ് സംഭവം. ശോഭയ്ക്ക് മൂന്ന് വ്യത്യസ്ത നമ്ബറുകളില്‍ നിന്ന് ഫോണ്‍ കോളുകളും സന്ദേശങ്ങളും ലഭിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ഇവര്‍ക്ക് ആദ്യത്തെ ഫോണ്‍ കോള്‍ വരുന്നത്. സ്‌നാപ്ഡീലിന്റെ പ്രതിനിധിയാണെന്നു പറഞ്ഞ് വിളിച്ചയാള്‍ 1.33 കോടി രൂപയുടെ സ്‌നാപ്ഡീല്‍ ലക്കി ഡ്രോയില്‍ വിജയിച്ചതായി ശോഭയെ അറിയിക്കുകയായിരുന്നു. ഇത് വിശ്വസിച്ച ശോഭ കെണിയില്‍ വീഴുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

സമ്മാനത്തുകയ്‌ക്കൊപ്പം സര്‍വീസ് ചാര്‍ജും തിരികെ നല്‍കുമെന്ന് പ്രതി ഇവരോട് പറഞ്ഞു. ഇങ്ങനെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിവിധ അവസരങ്ങളിലായി 1.13 കോടിയോളം രൂപയാണ് ശോഭ അടച്ചത്. പിന്നീട് താന്‍ കബളിപ്പിക്കപ്പെട്ടതായി മനസിലായപ്പോഴാണ് ഇവര്‍ പരാതിപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.